വയനാട്ടിലെ ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക് 

കൽപ്പറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്.

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പടക്കംപൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം നടന്നത്.

  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു

പൊട്ടിത്തെറിച്ച പടക്കം കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് രക്ഷിതാവ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us