എയറിലാണ് ആറാട്ടണ്ണൻ; ഐശ്വര്യ ഷേക്ക് ഹാൻഡ് തരാഞ്ഞതല്ലന്ന് ആറാട്ടണ്ണൻ

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി എയറിലാണ് ആറാട്ടണ്ണൻ. അതിന് കാരണമായതോ നടി ഐശ്വര്യ ലക്ഷ്മിയും.

തീയേറ്ററിൽ വെച്ച് കണ്ടപ്പോൾ ആറാട്ടണ്ണന് ഷേക്ക് ഹാൻഡ് കൊടുക്കാതെ പോയ ഐശ്വര്യ ലക്ഷ്മി, ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്.

നടിയുടെ പ്രതികരണത്തെ അനുകൂലിച്ചു പ്രതികൂലിച്ചും ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്.

ഈ വിഷയത്തിൽ ഐശ്വര്യയുടെ ആറാട്ടണ്ണനോടുള്ള പെരുമാറ്റത്തെ അനൂകൂലിച്ചുകൊണ്ടാണ് കൂടുതൽ പേരും എത്തുന്നത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ആറാട്ടണ്ണൻ ഈ പ്രതികരണം തന്നെയാണ് അർഹിക്കുന്നതെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതിതരണവുമായി എത്തിയിരിക്കുകയാണ് ആറാട്ടണ്ണൻ. തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് വിശദീകരണക്കുറിപ്പ് എത്തിയിരിക്കുന്നത്.

നല്ല ഉദ്ദേശത്തോടെ മാത്രമാണ് താൻ അവർക്ക് കൈ കൊടുത്തതെന്നും എന്നാൽ തിരക്കുകളാൽ അവർ അത് ശ്രദ്ധിച്ചില്ലെന്നും ആറാട്ടണ്ണൻ പറയുന്നു.

സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ഇന്ന് വരെയും ഇവിടെയുള്ളവർ പഠിച്ചിട്ടില്ലെന്നും വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയ ഈ വിഷത്തിൽ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കിയതായും ആറാട്ടണ്ണൻ സോഷ്യൽ മീഡിയിയൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts