വഖഫ് ബോർഡ് ഭൂമിയേറ്റെടുക്കുന്നതിനെതിരേയുള്ള ബി.ജെ.പി.യുടെ സമരം രണ്ടാംദിവസവും തുടർന്നു

ബെംഗളൂരു : വഖഫ് ബോർഡ് ഭൂമിയേറ്റെടുക്കുന്നതിനെതിരേ ബി.ജെ.പി. സംസ്ഥാനവ്യാപകമായി നടത്തുന്ന സമരപരിപാടികൾ വെള്ളിയാഴ്ചയും തുടർന്നു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തിയ സമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.

പ്രതിപക്ഷനേതാവ് ആർ. അശോക, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, മുൻമന്ത്രി അശ്വത് നാരായണൻ, സി.ടി. രവി എം.എൽ.സി., പാർട്ടി എം.എൽ.എ.മാർ, എം.എൽ.സി.മാർ, എം.പി.മാർ തുടങ്ങിയവർ പങ്കെടുത്തു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു. മൈസൂരുവിൽ നടന്ന പ്രതിഷേധത്തിന് ടി.എസ്. ശ്രീവത്സ എം.എൽ.എ.യും കുടകിൽ മുൻ എം.പി. പ്രതാപ്‌സിംഹയും മാണ്ഡ്യയിൽ സുമലത അംബരീഷും മംഗളൂരുവിൽ ബ്രിജേഷ് ചൗഡ എം.പി.യും നേതൃത്വംനൽകി.

വ്യാഴാഴ്ചയും സംസ്ഥാനവ്യാപകമായി ബി.ജെ.പി. സമരം സംഘടിപ്പിച്ചു. രണ്ടുദിവസത്തെ സമരത്തിനാണ് പാർട്ടി ആഹ്വാനംചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts