ബെംഗളൂരുവിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിൽ ചികിത്സാഫീസിൽ വർധനവരുത്തി ആരോഗ്യവകുപ്പ്.

വിക്ടോറിയ ആശുപത്രി, വാണി വിലാസ് ആശുപത്രി, മിന്റോ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ട്രോമ കെയർ സെന്റർ എന്നിവിടങ്ങളിലാണ് ഫീസ് വർധന നടപ്പായത്.

ഒ.പി. ശീട്ടിന് പത്തുരൂപ ഈടാക്കിയിരുന്നത് 20 രൂപയാക്കി.

ഐ.പി. രജിസ്‌ട്രേഷൻ ചാർജ് 25 രൂപയിൽനിന്ന് 50 രൂപയാക്കി ഉയർത്തി. രക്തം പരിശോധിക്കുന്നതിന്റെ ചാർജ് 70-ൽനിന്ന് 120 രൂപയാക്കി.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

വാർഡിന്റെ ഫീസ് 25-ൽനിന്ന് 50 രൂപയാക്കി. മാലിന്യസംസ്കരണത്തിനായി രോഗികളിൽനിന്ന് ഈടാക്കുന്ന ഫീസ് പത്തിൽനിന്ന് 50 രൂപയാക്കിയും ഉയർത്തി.

സർക്കാർ ആശുപത്രികളിലെ ചികിത്സാഫീസിൽ വർധനവരുത്താനുള്ള സർക്കാർ തീരുമാനപ്രകാരമാണിത്. ഫീസ് വർധനയ്ക്കെതിരേ ബി.ജെ.പി. രംഗത്തെത്തി.

സംസ്ഥാനത്തെ പാവപ്പെട്ടവർക്കെതിരാണ് കോൺഗ്രസ് സർക്കാരെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.

അതേസമയം, ഏറെക്കാലത്തിനുശേഷമാണ് ഫീസ് വർധന നടപ്പാക്കുന്നതെന്നും ഇത് രോഗികൾക്ക് ഭാരമാകില്ലെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
[masterslider id="10"]

Related posts