ബെംഗളൂരുവിലേക്ക് ബസ് കിട്ടാത്തതിന്റെ ദേഷ്യം തീർത്തത് നിരവധി വാഹനങ്ങൾക്ക് കല്ലെറിഞ്ഞ്; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: നവംബർ 19 ന് പുലർച്ചെ ലിംഗസുഗൂർ താലൂക്കിലെ ഗോലാപള്ളി ഗ്രാമത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കല്ലെറിയുകയും, കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ 20 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് ട്രക്കുകള്‍ക്കും,മൂന്ന് ബസുകള്‍ക്കും ഒരു കാറിനുമാണ് ഇയാള്‍ കേടുപാടുകള്‍ വരുത്തിയത്.

ബംഗളൂരുവിലേക്ക് പോകാനുള്ള ബസ് കിട്ടാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ മറ്റു വാഹനങ്ങളെ അക്രമിച്ചതെന്നാണ് റിപ്പോർട്ട്.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

സംഭവത്തില്‍ തിമ്മണ്ണ എന്നയാളാണ് പിടിയിലായത്.

പ്രതി , സുഹൃത്തുക്കളായ ആഞ്ജനേയ (20), അംബരീഷ് (25) എന്നിവർ അന്നു രാത്രി മദ്യം കഴിക്കുകയും നവംബർ 19 ന് പുലർച്ചെ 2 മണിയോടെ മൂന്ന് ബസുകള്‍ക്കും ഒരു കാറിനും ട്രക്കിനും നേരെ കല്ലെറിയുകയുമായിരുന്നു.

വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസ് നശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ചിലർക്ക് നിസാര പരിക്കുകളും പറ്റിയതായും റിപ്പോർട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്ത ഹട്ടി പോലീസ് ആദ്യം മോഷണശ്രമമാണെന്ന് സംശയിച്ചെങ്കിലും തിമ്മണ്ണയുടെ അറസ്റ്റിന് ശേഷം ഇത് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ യഥാർത്ഥ കാരണം വ്യക്തമായത്.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ സുഹൃത്തുക്കളായ ആഞ്ജനേയനും അംബരീഷിനും വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ് ഇപ്പോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts