രണ്ടാം വിവാഹത്തിന് തടസം; 5 വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു 

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് തടസമാകുമെന്നു കരുതി അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി.

വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളെ വിവാഹം ചെയ്യുന്നതിനായി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലില്‍ നിന്നാണ് കുട്ടിയുടെ മരണത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി.

തുടർന്ന് കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്.

ഇൻസ്റ്റഗ്രാം വഴി രാഹുല്‍ എന്നയാളുമായി യുവതി പരിചയത്തിലായിരുന്നു.

ഇയാളെ വിവാഹം ചെയ്യാനായി ഇവർ ഡല്‍ഹിയിലേക്ക് താമസം മാറി.

എന്നാല്‍ കുട്ടിയെ അംഗീകരിക്കാൻ രാഹുലിന്റെ വീട്ടുകാർ തയാറല്ലാത്തതിനാല്‍ രാഹുല്‍ വിവാഹം വേണ്ടെവന്നുവച്ചു.

വിവാഹം മുടങ്ങിയതിലുണ്ടായ ദേഷ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts