വിശക്കുന്നവര്‍ക്കായി അടുക്കള ഒരുക്കി കേരള സമാജം.

ബെംഗളൂരു : ലോക് ഡൌണ്‍ മൂലം കഷ്ടത്തിലായ ദിവസ കൂലിക്കാര്‍ക്കും വഴിയോര താമസക്കാർക്ക് ഉച്ചഭക്ഷണമൊരുക്കി ബെംഗളൂരു കേരള സമാജം മാതൃകയാകുന്നു.

കെ ആര്‍ പുരത്തും വൈറ്റ് ഫീല്‍ഡിലുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം തയ്യാറാക്കുന്നത് . കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ ഹനീഫ് , വൈസ് ചെയര്‍മാന്‍ ദിനേഷ് ,ഷിബു എന്നിവരുടെ നേതൃത്വത്തില്‍ കൃഷ്ണരാജപുരത്തും പരിസരപ്രദേശങ്ങളിലുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത് .

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഡി ഷാജി, കണ്‍വീനര്‍ അനില്‍ കുമാര്‍, ജിജോ ജോസ് എന്നിവയുടെ നേതൃത്വത്തില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തും ഭക്ഷണ വിതരണം ചെയ്യുന്നു. ബുധനാഴ്ചമുതലാണ്‌ ഈ സംവിധാനം ഏര്‍പ്പെടുത്തിയത് .

ഭക്ഷണത്തിന് പുറമേ രോഗികള്‍ക്കുള്ള മരുന്നുകളും ലോക്ഡൌണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങളും വീട്ടില്‍ എത്തിച്ചു കൊടുക്കുന്നുണ്ട് .

ഇതിനോടകം നൂറിലേറെ രോഗികളെ ആസ്പത്രികളിലും , ആസ്പത്രികളില്‍ നിന്നും വീടുകളിലും എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. നാല് ആംബുലന്‍സുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

വിശദവിവരങ്ങള്‍ക്ക് 9448811111,9886596748, 9019112467

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
[masterslider id="10"]

Related posts