കർണാടകയിൽ ഇന്ന് 5 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു;ആകെ കോവിഡ് ബാധ 88 ആയി.

ബെംഗളൂരു : കർണാടകയിൽ ഇന്ന് 5 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്.ആകെ അസുഖം ബാധിച്ചവരുടെ എണ്ണം 88 ആയി. ഇതിൽ മരിച്ച 3 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 5 പേരും ഉൾപ്പെടുന്നു.

ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 80 ആയി.

ഇന്ന് സ്ഥിരീകരിച്ച  കോവിഡ്-19 കേസുകൾ താഴെ.

രോഗി 84 : തുമക്കുരുവിലെ 13 വയസ്സുകാരൻ, രോഗി 60 ൻ്റെ മകൻ ആണ്. തുമക്കുരുവിൽ ചികിൽസയിലാണ്.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

രോഗി 85: നഞ്ചൻഗുഡ് സ്വദേശിയായ 32 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൈസൂരുവിൽ ചികിൽസയിലാണ്.

രോഗി 86: നഞ്ചൻഗുഡ് സ്വദേശിയായ 34 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.മൈസൂരുവിൽ ചികിൽസയിലാണ്.

രോഗി 87 : നഞ്ചൻഗുഡ് സ്വദേശിയായ 21 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.മൈസൂരുവിൽ ചികിൽസയിലാണ്.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

രോഗി 88 : നഞ്ചൻഗുഡ് സ്വദേശിയായ 24 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.മൈസൂരുവിൽ ചികിൽസയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts