സാമ്പത്തിക പ്രതിസന്ധി: മകനെ തീകൊളുത്തി കൊന്ന് ബെംഗളൂരുവിലെ വ്യവസായി

ബെംഗളൂരു: സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ 52 കാരനായ ബിസിനസുകാരൻ തന്റെ 25 കാരനായ മകനെ തീകൊളുത്തി കൊന്നു. വ്യാഴാഴ്ച മരിച്ച മകൻ ഗുരുതരമായി പൊള്ളലേറ്റിട്ടും പിതാവിനെ സംരക്ഷിക്കനാണ് ശ്രമിച്ചത്. ഇയാൾ സ്വയം തീകൊളുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി. എന്നാൽ, അയൽവാസി നൽകിയ സിസിടിവി ദൃശ്യങ്ങളാണ് വ്യവസായിയായ ബാബു എന്ന സുരേന്ദ്ര കുമാറാണ് മകൻ അർപിത്തിനെ തീകൊളുത്തിയതെന്ന് തെളിയിച്ചത്. ഉടൻ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.

കൺസ്ട്രക്ഷൻ, തടി, ഫാബ്രിക്കേഷൻ ബിസിനസുകളാണ് കുമാർ നടത്തുന്നതെന്നും എന്നാൽ രണ്ട് വർഷം മുമ്പ് മകൻ ബിസിനസുകൾ ഏറ്റെടുത്തതായും പോലീസ് പറഞ്ഞു. തുടക്കത്തിൽ, ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് അർപിത്ത് പിതാവിനെ അറിയിക്കുകയും പണമിടപാടുകൾ ഉടൻ കൈമാറുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അർപിത്ത് അത് ചെയ്യുന്നത് നിർത്തിയിരുന്നു.

  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

അക്കൗണ്ടുകൾ പരിശോധിച്ച കുമാർ, മകന് ഒന്നര കോടി രൂപ നൽകാനുണ്ടെന്ന് മനസ്സിലാക്കി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പണം നൽകില്ലെന്ന് അർപിത്ത് പിതാവിനോട് പറഞ്ഞതിനെ തുടർന്ന് വഴക്കുകൾ പതിവായിരുന്നു. തർക്കങ്ങൾക്കിടയിൽ, ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ഓടെ കുമാർ വീണ്ടും മകനെ അവരുടെ ഗോഡൗണിൽ വെച്ച് കണ്ടിരുന്നു 20 മിനിറ്റിലധികം തർക്കമുണ്ടായി, തുടർന്ന് അർപിത്ത് ഗോഡൗണിൽ നിന്ന് പുറത്തിറങ്ങി. കുമാർ മകന്റെ പിന്നാലെ ചെന്ന് അർപിത്തിന്റെ മേൽ ടിന്നർ ഒഴിച്ച് കത്തുന്ന തീപ്പെട്ടി നേരെ എറിയുകയായിരുന്നു. തീ പിടിക്കാത്തതിനാൽ മറ്റൊരു തീപ്പെട്ടി കത്തിച്ച് അർപിത്തിനെ കൈകൊണ്ട് പിടിച്ച് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ

പിന്നീട് കുമാർ അർപിത്തിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ സിസിടിവി വീഡിയോ അയൽവാസി പൊലീസിന് നൽകിയതോടെ പിതാവ് മകനെ തീകൊളുത്തി എന്ന വാർത്ത പ്രചരികയായിരുന്നു. തുടർന്ന് പിതാവിനെ അറസ്റ്റുചെയ്ത് കൊലപാതക കുറ്റത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us