ലോക ക്ഷീരദിനം;ഓരോ പാക്കറ്റിലും”അധിക പാൽ”നിറച്ച് നന്ദിനി.

ബെംഗളൂരു : ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് ഓരോ പാക്കറ്റിലും സൗജന്യമായി അധികം പാൽ നൽകി കർണാടക മിൽക്ക് ഫെഡറേഷൻ്റെ ബ്രാൻറായ നന്ദിനി.

ഒരു ലിറ്റർ പാക്കറ്റിൽ 40 മില്ലിയും അര ലിറ്റർ പാക്കറ്റിൽ 20 മില്ലിയും പാൽ അധികമായി നൽകും.ഇത് ജൂൺ 30 വരെ തുടരും.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാൽ വിൽപ്പന്ന പകുതിയായി കുറഞ്ഞത് ക്ഷീര കർഷകർക്ക് വൻ തിരിച്ചടിയായി മാറി, ഇതിനെ തുടർന്ന് അധികം വരുന്ന പാൽ പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

ഇത് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്, ഈ സാഹചര്യത്തിൽ ആണ് ക്ഷീര കർഷകരിൽ നിന്ന് സംഭരിച്ച പാൽ സൗജന്യമായി ഉപഭോക്താക്കൾക്ക് അധികമായി നൽകാൻ തീരുമാനിച്ചത്.

കെ.എം.എഫിൻ്റെ നിയന്ത്രണത്തിൽ ഉള്ള 14 ക്ഷീരസഹകരണ ഫെഡറേഷനുകൾ പുറത്തിറക്കുന്ന പാക്കറ്റുകളിൽ അധിക പാൽ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts