കെ.ആർ.ഐ.ഡി.എല്ലിന് ഇനിമുതൽ പാലികെ സിവിൽ ജോലികൾ ലഭിക്കില്ല

ബെംഗളൂരു: കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡ് ( KRIDL ) നടപ്പാക്കുന്ന പ്രവൃത്തികളെക്കുറിച്ച് പരാതികൾ വർദ്ധിക്കുന്നതിനാൽ, ഏജൻസിക്ക് ജോലികൾ അനുവദിക്കുന്നത് ബിബിഎംപി നിർത്തുന്നതായി റിപ്പോർട്ടുകൾ. കെ.ആർ.ഐ.ഡി.എല്ലിന്റെ ( KRIDL ) മോശം പ്രവൃത്തി നിർവ്വഹണത്തെക്കുറിച്ചുള്ള ലോകായുക്തയുടെ റിപ്പോർട്ടിന് ശേഷം, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കൂടാതെ താൻ മുഖ്യമന്ത്രിയായ ശേഷം കെആർഐഡിഎലിന് അനുവദിച്ച നിരവധി ടെൻഡറുകൾ റദ്ദാക്കിയതായി ബംഗളൂരു വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ ഉപനേതാവ് കെ ഗോവിന്ദരാജിന്റെ ചോദ്യത്തിന് മറുപടിയായി ബൊമ്മൈ പറഞ്ഞു, കെആർഐഡിഎൽ…

Read More

നന്ദി ഹിൽസ്; സഞ്ചരികൾക്ക് സന്തോഷ വാർത്ത വിശദാംശങ്ങൾക്ക് ഇവിടെ ശ്രദ്ധിക്കാം

NANDHI HILS

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് മാർച്ച് 26 ശനിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ വിനോദസഞ്ചാരികൾക്കായി വീണ്ടും തുറക്കും. വാരാന്ത്യങ്ങളിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന ചിക്കബെല്ലാപ്പൂർ ജില്ലയിലെ ഭരണകൂടം തീരുമാനിച്ചു. നേരത്തെ, കോവിഡ് -19 നിയന്ത്രണങ്ങളെത്തുടർന്ന് ഒത്തുചേരലുകൾ നിയന്ത്രിക്കുന്നതിനായി, ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നത് വിലക്കിയിരുന്നു. എന്നാലിപ്പോൾ വിനോദസഞ്ചാരികൾക്ക് നന്ദി ഹിൽസിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് – ജില്ലാ അധികാരികൾ നൽകുന്ന പാസ് ആവശ്യമാണ്. അതിനായി മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്, ഓഫ്‌ലൈനിലും ഓൺലൈൻ രീതിയിലും ബുക്കിംഗ്…

Read More

ഹൃദയാഘാതം മലയാളി യുവാവ് ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മുരുകേഷ് പാളയ കെ.ജി ഗാര്‍ഡനിൽ താമസിച്ചിരുന്ന ഒ.വി. നിഷാന്ത് കുമാര്‍ (45) ആണ് മരിച്ചത്. ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍ അംഗമാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കല്‍പ്പള്ളി ശ്മശാനത്തില്‍ ഭാര്യ: ദീപ്തി. മകന്‍: ആദിഷ്. സഹോദരങ്ങള്‍: സുജയന്‍ നമ്പ്യാര്‍, ഒ.വി. രേഖ, ഒ.വി. കാര്‍ത്തിക് കുമാര്‍, പരേതനായ മനോജ് കുമാര്‍, മധുസൂദനന്‍.

Read More

ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം ഹൊറമാവിന് സമീപം ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥികളായ രണ്ട് സുഹൃത്തുക്കൾ മരിച്ചു. ബെംഗളൂരു റൂറലിലെ കണ്ണമംഗല സ്വദേശി ചേതന (18), കണ്ണമംഗല സ്വദേശി സിരി ചന്ദ്ര (20) എന്നിവരാണ് മരിച്ചത്. രാത്രി 7.10 ഓടെ കച്ചെഗുഡ എക്‌സ്പ്രസിന് മുന്നിൽ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നതെന്നും റെയിൽവേ ട്രാക്കിന് സമീപമാണ് ഇരുവരെയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും   ബൈയപ്പനഹള്ളി റെയിൽവേ പൊലീസ് അറിയിച്ചു. എന്നാൽ  ഇരുവരും ആത്മഹത്യ ചെയ്‌തതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇരുവരും ഓടുന്ന ട്രെയിനിലേക്ക്…

Read More

ശബ്ദ മലിനീകരണം; മെട്രോ ട്രെയിനുകളിൽ ഓഡിയോ അറിയിപ്പുകൾ നിർത്തലാക്കി

ബെംഗളൂരു: ‘ശബ്ദ മലിനീകരണം’ സംബന്ധിച്ച പരാതികളേ ചൂണ്ടിക്കാട്ടി, വരാനിരിക്കുന്ന സ്റ്റേഷനെ കുറിച്ച് നമ്മ മെട്രോ യാത്രക്കാരെ ഓർമ്മിപ്പിക്കുന്നതിനായുള്ള ബിഎംആർസിഎൽ ഓഡിയോ അറിയിപ്പുകൾ ഓഫാക്കി. മെട്രോയുടെ ഉദ്ഘാടനത്തിനു ശേഷം, യാത്രക്കാരെ അറിയിക്കാൻ ഉദ്യോഗസ്ഥർ രണ്ട് റൗണ്ട് ഓഡിയോ അറിയിപ്പുകളാണ് അനുവദിച്ചിരുന്നത് – ഒന്ന് ട്രെയിൻ സ്റ്റേഷൻ വിട്ട ഉടനെയും മറ്റൊന്ന് ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും. മൊബൈൽ ഫോൺ പരിശോധിക്കുന്ന യാത്രക്കാരോ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നവരോ അല്ലങ്കിൽ പുസ്തകം വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോ ആയ യാത്രക്കാർക്ക് റെഡിയാകാനും ട്രെയിനിൽ നിന്ന് ഇറങ്ങാനും വാതിലുകൾ ഏത്…

Read More

നല്ല നിലമ്പൂർ തേക്കുകളുടെ ഉറപ്പും ഭംഗിയും ഒത്തുചേർന്ന ഫർണിച്ചറുകൾ ഉദ്യാന നഗരിയിലും!!

ബെംഗളൂരു: മരങ്ങളുടെ രാജാവായി അറിയപ്പെടുന്നത് തേക്കുമരമാണ്. ഉറപ്പു കൊണ്ടും ഭംഗികൊണ്ടും അടയാളപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും നല്ല തേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നിലമ്പൂർ തേക്ക് തടിയാണ്. ലോക പ്രശസ്തമായ തേക്കുകളുള്ള നാട്ടിൽ നിന്നും മലയാളത്തിൻ്റെ സുവർണ നദിയായ ചാലിയാറൊഴുകുന്ന നിലമ്പൂരിൽ നിന്നും തൻ്റെ യാത്രയുടെ തുടക്കമിട്ട വ്യക്തിയാണ് വി കെ വുഡ്‌സിന്റെ ഉടമ വി കെ സുധീഷ് ബാബു. വി.കെ വുഡ്സ് എന്ന ചെറുകിട സംരംഭത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വി കെ വുഡ്‌സ്, വളർച്ചയുടെ 18 വർഷങ്ങൾക്കിപ്പുറം: 18 വർഷങ്ങൾക്ക്…

Read More

സുവർണ ചകോരം ക്ലാര സോളോയ്ക്ക്

തിരുവനന്തപുരം : ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത ‘ക്ലാര സോള’യ്ക്ക്. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ‘നിഷിദ്ധോ’. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (25-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 89  റിപ്പോർട്ട് ചെയ്തു.   85 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.28% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 85 ആകെ ഡിസ്ചാര്‍ജ് : 3903286 ഇന്നത്തെ കേസുകള്‍ : 89 ആകെ ആക്റ്റീവ് കേസുകള്‍ : 1792 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 40048 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും ടിപ്പു സുൽത്താനെക്കുറിച്ചുള്ള അധ്യായങ്ങൾ വെട്ടിച്ചുരുക്കാനും ഒരുങ്ങി കർണാടക

ബെംഗളൂരു : സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനും പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന തരത്തിൽ കാണിക്കുന്നത് ഉൾപ്പെടെയുള്ള ചില അധ്യായങ്ങൾ ഇല്ലാതാക്കാനും കർണാടക സർക്കാരിന് പദ്ധതിയുണ്ട്. ടിപ്പു സുൽത്താനെ മഹത്വവത്കരിക്കാതെയുള്ള അധ്യായം നിലനിർത്താൻ സർക്കാർ നിയോഗിച്ച സ്കൂൾ പാഠപുസ്തക അവലോകന സമിതി വിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തതായി വകുപ്പു വൃത്തങ്ങൾ അറിയിച്ചു. 600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങൾ ഉൾപ്പെടുത്താൻ എഴുത്തുകാരനും കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗവുമായ…

Read More

‘അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല’; കന്നഡ സിനിമ താരത്തെ അനുസ്മരിച്ച് മലയാളത്തിന്റെ മഹാനടൻ

ബെംഗളൂരു: അപകടത്തെ തുടർന്ന് അന്തരിച്ച ദേശിയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സഞ്ചാരി വിജയുടെ ഓര്‍മകള്‍ അനുസ്‍മരിച്ചുള്ള വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ വര്‍ഷമായിരുന്നു അപകടത്തിൽപെട്ട് സഞ്ചാരി വിജയ് മരണമടഞ്ഞത്. സഞ്ചാരി വിജയ്‌യുടെ നല്ല ഓർമ്മകൾ അനുസ്മരിച്ചുകൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. അദ്ദേഹം ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഹൈദരാബാദിൽ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും വിനയാന്വിതനായി. ഞാൻ അദ്ദേഹത്തിന്റെ അടുത്ത സിനിമ കാണണമെന്നും എന്റെ…

Read More