നന്ദി ഹിൽസ്; സഞ്ചരികൾക്ക് സന്തോഷ വാർത്ത വിശദാംശങ്ങൾക്ക് ഇവിടെ ശ്രദ്ധിക്കാം

NANDHI HILS

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് മാർച്ച് 26 ശനിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ വിനോദസഞ്ചാരികൾക്കായി വീണ്ടും തുറക്കും. വാരാന്ത്യങ്ങളിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന ചിക്കബെല്ലാപ്പൂർ ജില്ലയിലെ ഭരണകൂടം തീരുമാനിച്ചു.

നേരത്തെ, കോവിഡ് -19 നിയന്ത്രണങ്ങളെത്തുടർന്ന് ഒത്തുചേരലുകൾ നിയന്ത്രിക്കുന്നതിനായി, ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നത് വിലക്കിയിരുന്നു. എന്നാലിപ്പോൾ വിനോദസഞ്ചാരികൾക്ക് നന്ദി ഹിൽസിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് – ജില്ലാ അധികാരികൾ നൽകുന്ന പാസ് ആവശ്യമാണ്. അതിനായി മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്, ഓഫ്‌ലൈനിലും ഓൺലൈൻ രീതിയിലും ബുക്കിംഗ് ചെയ്യാവുന്നതാണ്. ബുക്കിംഗ് ഒരു ദിവസം മുമ്പ് നടത്തണം. വൈകിട്ട് 6 മണിവരെയാണ് ബുക്കിംഗ് അനുവദിക്കുക. ബുക്കിംഗ് ചെയ്യണം എന്നുള്ളവർക്ക് http://www.kstdc.co എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനുപുറമെ ടിക്കറ്റ് കൗണ്ടറിലും ടിക്കറ്റ് ലഭിക്കും.

വാരാന്ത്യത്തിൽ 1,000 ഇരുചക്ര വാഹനങ്ങളും കാറുകളും മിനി ബസുകളും ഉൾപ്പെടെ 300 ചെറുവാഹനങ്ങളും അനുവദിക്കുമെന്നാണ് ചിക്കബെല്ലാപൂർ ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കനത്ത മഴയെ തുടർന്ന് നന്ദി ഹിൽസ് മണ്ണിടിച്ചിലിന് സാക്ഷ്യം വഹിച്ചതിനാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. റോഡുകൾ പുനർനിർമിച്ച ശേഷം, 2021 ഡിസംബർ 1 നാണ് വീണ്ടും സന്ദർശകർക്കായി തുറന്നത്.

ഈ വർഷം ആദ്യം സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നുവെങ്കിലും വാരാന്ത്യങ്ങളിൽ ധാരാളം വിനോദസഞ്ചാരികൾ എത്തുകയും പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമല്ലാത്തതിനാലും ചിക്കബെല്ലാപ്പൂർ ഭരണകൂടം നിരോധനം തുടരുകയും ചെയ്തു. ഓൺലൈനായും ഓഫ്‌ലൈനായും ബുക്കിംഗ് സ്ലോട്ടുകൾ, വാഹന പ്രവേശനം നിരീക്ഷിക്കൽ എന്നിവയായിരുന്നു സ്ഥലം പൊതുജനങ്ങൾക്കായി തുറക്കുന്നതിന് മുമ്പ് ഭരണകൂടം പ്രവർത്തിച്ചിരുന്ന പ്രധാനവസ്‌തുതകള്‍ എന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us