ബെംഗളൂരു: ‘ശബ്ദ മലിനീകരണം’ സംബന്ധിച്ച പരാതികളേ ചൂണ്ടിക്കാട്ടി, വരാനിരിക്കുന്ന സ്റ്റേഷനെ കുറിച്ച് നമ്മ മെട്രോ യാത്രക്കാരെ ഓർമ്മിപ്പിക്കുന്നതിനായുള്ള ബിഎംആർസിഎൽ ഓഡിയോ അറിയിപ്പുകൾ ഓഫാക്കി.
മെട്രോയുടെ ഉദ്ഘാടനത്തിനു ശേഷം, യാത്രക്കാരെ അറിയിക്കാൻ ഉദ്യോഗസ്ഥർ രണ്ട് റൗണ്ട് ഓഡിയോ അറിയിപ്പുകളാണ് അനുവദിച്ചിരുന്നത് – ഒന്ന് ട്രെയിൻ സ്റ്റേഷൻ വിട്ട ഉടനെയും മറ്റൊന്ന് ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും.
മൊബൈൽ ഫോൺ പരിശോധിക്കുന്ന യാത്രക്കാരോ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നവരോ അല്ലങ്കിൽ പുസ്തകം വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോ ആയ യാത്രക്കാർക്ക് റെഡിയാകാനും ട്രെയിനിൽ നിന്ന് ഇറങ്ങാനും വാതിലുകൾ ഏത് ഭാഗത്താണ് തുറക്കുകയെന്ന് അറിയാനും അറിയിപ്പുകൾ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ അടുത്തിടെ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഒരു സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിന് മുമ്പുള്ള റിമൈൻഡർ അറിയിപ്പുകൾ ഒഴിവാക്കാനും ഡിസ്പ്ലേ ബോർഡിലെ ഒരു ഫ്ലാഷ് മാത്രമായി പരിമിതപ്പെടുത്താനുമുള്ള സംവിധാനത്തിലേക്ക് മാറ്റം വരുത്തി.
അടച്ചിട്ട ട്രെയിനുകൾക്കുള്ളിലെ നിരന്തരമായ അറിയിപ്പുകൾ ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് പുതിയ സംവിധാനം സ്വീകരിച്ചതെന്നും ബിഎംആർസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഒ ആൻഡ് എം) ശങ്കർ എഎസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.