ബെംഗളൂരു : കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിലനിന്ന ദളിതക്ക് നേരെ ഉണ്ടായിരുന്ന ജാതിവിവേചനത്തിന് അറുതിയായി. നീലഹള്ളി ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിൽ പട്ടികജാതി സമുദായത്തിൽപ്പെട്ടവർക്ക് പ്രവേശന വിലക്കിന് ജില്ലാ ഭരണ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണറുടെ ഇടപെടലിലൂടെ മാറ്റം വന്നു.പട്ടികജാതി സമുദായത്തിൽപ്പെട്ട യുവാക്കൾ ഡെപ്യൂട്ടി കമ്മിഷണർ ആർ. രാഗപ്രിയയോടൊപ്പം ആദ്യമായി ക്ഷേത്രത്തിൽ പ്രവേശിച്ചു. ഇതോടെ ക്ഷേത്രത്തിലെ ജാതിവിവേചനത്തിന് അറുതിയായി.
റവന്യൂ വകുപ്പ് ആവിഷ്കരിച്ച `ജില്ലാധികാരി നഡേ ഹള്ളി കഡേ’ എന്ന പരിപാടിക്ക് ഡെപ്യൂട്ടി കമ്മിഷണർമാർ ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹരിക്കാനായി ഗ്രാമത്തിലെത്തിയതായിരുന്നു ആർ. രാഗപ്രിയ. തങ്ങൾ നേരിടുന്ന ജാതി വിവേചനം ദളിത് വിഭാഗക്കാർ ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നായിരുന്നു നടപടി.
കൂടാതെ ഗ്രാമത്തിലെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നതിലും നേരിടുന്ന വിവേചനത്തെ കുറിച്ചും അവർ പറഞ്ഞു. തുടർന്ന് ഡെപ്യൂട്ടി കമ്മിഷണർ അവരെ ഒരു ഹോട്ടലിൽ കൊണ്ടുപോയി ഹോട്ടലുടമയോട് കാര്യങ്ങൾ സംസാരിച്ച് ബോധ്യപ്പെടുത്തുകയും അവർക്ക് ഓരോ ഗ്ലാസ് വെള്ളം കൊടുപ്പിക്കുകയും ചെയ്തു. ഡെപ്യൂട്ടി കമ്മിഷണർക്കൊപ്പം റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.