മുംബൈ: എയർ ഇന്ത്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്കാണ് ഫെബ്രുവരി ഏഴിന് നടക്കുന്നത്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് പണിമുടക്കിലേർപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡു (എയ്‌സൽ)മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പണിമുടക്കുന്ന ജീവനക്കാർ. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ്…
Read MoreMonth: February 2022
ജർമനിയിലേക്ക് കടത്താൻശ്രമിച്ച ശ്രീരാമവിഗ്രഹം പിടിച്ചെടുത്ത് പോലീസ് സംഘം
ചെന്നൈ: ആലന്തൂരിലെ കയറ്റുമതി സ്ഥാപനത്തിൽ നിന്നും ജർമനിയിലേക്കു കടത്താൻശ്രമിച്ച ഒരുകോടിയിലധികംരൂപ വിലവരുന്ന ശ്രീരാമവിഗ്രഹം പിടിച്ചെടുത്തു. സ്ഥാപനത്തിൽ നിന്ന് ജർമനിയിലേക്ക് വിഗ്രഹം കടത്തുന്നതായി രഹസ്യവിവരം ലഭിച്ച പ്രത്യേക പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ചനിലയിലുണ്ടായ വിഗ്രഹം കണ്ടെടുത്തത്. ആന്റി പൈറസി വിഭാഗം അഡീഷണൽ ഡി.ജി.പി. ജയന്ത് മുരളിയുടെ നിർദേശപ്രകാരം ഐ.ജി. ദിനകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
Read Moreരാജ്യത്തിൻ്റെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി.
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ( 92)വിടവാങ്ങി. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. 1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ്…
Read Moreജീവനക്കാരില്ല; പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ ഗർഭിണി പ്രസവിച്ചു.
ബെംഗളൂരു: പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ ഗർഭിണിയായ യുവതി പ്രസവിച്ചു. ഹാനുർ താലൂക്കിലെ ഹുഗയാം ഗ്രാമസ്വദേശിയായ കുമാറിന്റെ ഭാര്യ കവിതയാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ പ്രസവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രസവവേദനയെത്തുടർന്ന് കവിതയെ ഭർത്താവ് ചാമരാജനഗർ ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും, അവിടെ ജീവനക്കാർ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്ന് കുമാർ പറയുന്നു. ഇതിനിടെ പ്രസവവേദന രൂക്ഷമായതോടെ കവിത പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ തന്നെ കുഞ്ഞിന് ജന്മംനൽകുകയായിരുന്നു. പ്രസവമെടുക്കാൻ സഹായിച്ചത് സമീപവാസികളായ സ്ത്രീകളായിരുന്നു. എന്നാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും പ്രസവമെടുക്കാനുള്ള സജ്ജീകരണങ്ങളും ജീവനക്കാരുമുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Read Moreകേരളത്തിൽ ഇന്നും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ; എങ്ങും കടുത്ത നിയന്ത്രണങ്ങള്‍.
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. കൂടാതെ വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്നാണ് സർക്കാരിൻ്റെ നിലവിലെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. സി…
Read Moreദളിതർ മൃതദേഹം സർക്കാർ ഭൂമിയിൽ സംസ്‌കരിച്ചു; ഗ്രാമം സംഘർഷാവസ്ഥയിൽ.
ബെംഗളൂരു: തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിൽ ദലിതർക്ക് പ്രത്യേകമായി ശ്മശാനഭൂമി വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഇതിനാൽ സംസ്‌കരിക്കാൻ മറ്റൊരിടമില്ലെന്ന് ആരോപിച്ച് സർക്കാർ ഭൂമിയിൽ മൃതദേഹം സംസ്‌കരിച്ചത് സംഘർഷത്തിന് കാരണമായി. ബൈരേനഹള്ളിയിൽ അന്തരിച്ച ടി ഹനുമന്തരായപ്പയുടെ (57) മൃതദേഹമാണ് സർക്കാർ ഭൂമിയിൽ അടക്കിയത് ഇത് ദലിതരും ഉയർന്ന ജാതിക്കാരും തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്, കൂടാതെ ഉയർന്ന ജാതിക്കാർ സർക്കാർ ഭൂമിയിൽ അടക്കിയ മൃതദേഹം പുറത്തെടുക്കുമെന്നും ഛിന്നഭിന്നമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അത് തടയാൻ മരണപ്പെട്ട ഹനുമന്തരായപ്പയുടെ ശവക്കുഴിക്ക് അദ്ദേഹത്തിന്റെ കുടുംബം മണിക്കൂറുകളോളം കാവലിരിക്കുകയും ചെയ്തു.…
Read Moreഒരു കോടി രൂപയുടെ വിലമതിക്കുന്ന വ്യാജ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു.
ബെംഗളൂരു : കലാശിപാളയ ഇലക്ട്രോണിക് മൊത്ത വിതരണകേന്ദ്രമായ എസ്.പി. റോഡിലെ ശ്രീവിനായക ഇലക്ട്രോണിക് പ്ലാസയിൽ പ്രവർത്തിച്ചിരുന്ന പ്രകാശ് ടെലികോം എന്ന സ്ഥാപനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഒരുകോടിയോളംരൂപ വിലമതിക്കുന്ന വ്യാജ ഉപകരണങ്ങൾ പിടിച്ചെടുത്തു. കടയിൽനിന്ന് പ്രമുഖ കമ്പനികളുടെ പേരിൽ വിൽപ്പനയ്ക്കെത്തിച്ച ഒരുകോടിയോളംരൂപ വിലമതിക്കുന്ന വ്യാജ ഉപകരണങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ആപ്പിൾ, സാംസങ്, ഒപ്പോ, വിവോ, റിയൽമീ തുടങ്ങിയ കമ്പനികളുടെ പേരിലുള്ള ഹെഡ്‌സെറ്റുകളും പെൻഡ്രൈവുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ഇതിൽ ഭൂരിഭാഗവുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെ നിന്നുമുള്ള ഉപകരണങ്ങൾ…
Read Moreദളിത് യുവതിയെ വിവാഹം ചെയ്തു; ഗ്രാമത്തിൽ യുവാവിനും കുടുംബത്തിനും ഭ്രഷ്ട്
ബെംഗളൂരു : ദളിത് യുവതിയെ പ്രണയിച്ച് വിവാഹംചെയ്ത യുവാവിനും കുടുംബത്തിനും ചിക്കമംഗളൂരുവിൽ സമുദായഭ്രഷ്ട് കല്പിക്കപ്പെട്ടു. ഇതിനുപുറമെ യുവാവുമായി ഇടപെടുന്നവർക്ക് 5000 രൂപ പിഴയും ഏർപ്പെടുത്തി. ലിംഗദഹള്ളിയിൽ ഉപ്പാർ സമുദായത്തിൽപ്പെട്ട സോമശേഖറിനും കുടുംബത്തിനുമാണ് സമുദായാംഗങ്ങൾ ഭ്രഷ്ട് കൽപ്പിച്ചത്. യുവാവിന്റെ കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നും കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നതിൽനിന്നും വിലക്കി. സമുദായാംഗങ്ങൾ സോമശേഖറിന്റെ കുടുംബത്തെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തുകയായിരുന്നു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹംകഴിച്ചെന്നും അതിലെന്താണ് മറ്റുള്ളവർക്ക് പ്രശ്നമെന്നുമുള്ള ചോദ്യം ഉന്നയിക്കുകയും തനിക് നീതിലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തുകൊണ്ട് സോമശേഖർ ഹിന്ദുസംഘടനാ നേതാക്കൾക്കൊപ്പമെത്തി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ബി.ആർ. രൂപയ്ക്ക് നിവേദനം നൽകി.
Read Moreവ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വിതരണം: മൂന്നുപേർ പിടിയിൽ
ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ മൂന്ന് ട്രാവൽ ഏജൻസി ജീവനക്കാർ ബെലഗാവിയിൽ പിടിയിൽ. അന്തഃസംസ്ഥാനയാത്രയ്ക്കാവശ്യമായ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമിച്ചു നൽകിയിരുന്നത്.മഹാരാഷ്ട്രയിൽനിന്ന് കർണാടകത്തിലേക്ക് വരുന്ന യാത്രക്കാർക്കാണ് ബസ് ടിക്കറ്റിനോടൊപ്പം വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകളും സംഘം പ്രധാനമായും വിതരണം ചെയ്തു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേയും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്ന സംഘങ്ങൾ ബെംഗളൂരുവിൽനിന്നും പിടിയിലായിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വ്യാജ…
Read Moreകേരളത്തിലെ ജനപ്രിയ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം യുഎഇയിൽ നടക്കും
തിരുവനന്തപുരം : കേരളത്തിൽ ആലപ്പുഴക്കടുത്തുള്ള പുന്നമട തടാകത്തിൽ വർഷം തോറും നടക്കുന്ന ജനപ്രിയ മത്സരമായ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം യുണൈറ്റഡ് അറബ് എമിറേറ്റിലെ റാസൽഖൈമയിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മത്സരം 2022 മാർച്ച് 27 ന് അൽ മർജാൻ ദ്വീപിൽ നടക്കും. യുഎഇയും കേരളവും തമ്മിലുള്ള മനോഹരമായ ബന്ധം കെട്ടിപ്പടുക്കാനാണ് നീക്കമെന്ന് സംഘാടകരുടെ പ്രസ്താവനയിൽ പറയുന്നു. യുഎഇ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സംഘാടകർ ഇപ്പോൾ യുഎഇയിലുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്…
Read More