രാജ്യത്തിൻ്റെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി.

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ( 92)വിടവാങ്ങി. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി.

1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു'; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ
[masterslider id="10"]

Related posts