ജീവനക്കാരില്ല; പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ ഗർഭിണി പ്രസവിച്ചു.

ബെംഗളൂരു: പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ ഗർഭിണിയായ യുവതി പ്രസവിച്ചു. ഹാനുർ താലൂക്കിലെ ഹുഗയാം ഗ്രാമസ്വദേശിയായ കുമാറിന്റെ ഭാര്യ കവിതയാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ പ്രസവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രസവവേദനയെത്തുടർന്ന് കവിതയെ ഭർത്താവ് ചാമരാജനഗർ ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും, അവിടെ ജീവനക്കാർ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്ന് കുമാർ പറയുന്നു. ഇതിനിടെ പ്രസവവേദന രൂക്ഷമായതോടെ കവിത പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ തന്നെ കുഞ്ഞിന് ജന്മംനൽകുകയായിരുന്നു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

പ്രസവമെടുക്കാൻ സഹായിച്ചത് സമീപവാസികളായ സ്ത്രീകളായിരുന്നു. എന്നാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും പ്രസവമെടുക്കാനുള്ള സജ്ജീകരണങ്ങളും ജീവനക്കാരുമുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts