‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ നടന്നു. കലയുടെ വൈസ് പ്രസിഡന്റ്‌ കൊച്ചുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് രൂപീകരണ യോഗം ഉദ്ഘടനം ചെയ്‌തു.

തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂത്ത് വിംഗ് ചെയർപേഴ്സൺ ആയി അമൃത ജയകുമാറിനെയും കൺവീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ന്റെ ട്രഷറർ.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

അർജുൻ, സായൂജ് എന്നിവർ വൈസ് ചെയർമാൻമാരും, അനുഷ, അമിത എന്നിവരെ ജോയിന്റ് കൺവീനർമാരായും. വിഷ്ണുപ്രിയ, കൃഷ്‌ണേന്ദു എന്നിവരെ പ്രോഗ്രാം കോർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.

നൂറോളം യുവാക്കൾ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിൽ നിന്നും17 അംഗ കമ്മിറ്റിയാണ് കലയുടെ യൂത്ത് വിംഗ് തിരഞ്ഞെടുത്തത്.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ കലയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും കല വനിതാ വേദി ഭാരവാഹികളും പുതിയ നേതൃത്വത്തിനു ആശംസകൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts