പിറന്നാൾ ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി;

ബെംഗളൂരു: 14 വയസ്സുള്ള പെൺകുട്ടി തന്റെ ജന്മദിനത്തിൽ കൂട്ടബലാത്സംഗത്തിനു ഇരയായി. കർണാടകയിലെ കോലാർ ജില്ലയിലെ കാമസമുദ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ ഈ കുറ്റകൃത്യം നടന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആനന്ദ് കുമാർ, കാന്തരാജു, പ്രവീൺ, വേണു എന്നിവരാണ് അറസ്റ്റിലായവർ.

സംഭവദിവസം ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾ അവൾക്ക് പുതുവസ്ത്രങ്ങളും ചോക്ലേറ്റുകളും വാങ്ങി നൽകാത്തതിൽ ദേഷ്യപെടുകയും സ്കൂളിലേക്ക് പോകാതെ പെൺകുട്ടി ബംഗാരപേട്ടിലേക്ക് കയറുകയും ചെയ്തു. ഇതിനിടയിൽ

  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ അക്രമികൾ പെൺകുട്ടിയുടെ അടുത്തെത്തി സംസാരിക്കാൻ തുടങ്ങി. പിന്നീട് അവർ പെൺകുട്ടിയെ ഒരു പാർക്കിലേക്ക് കൊണ്ടുപോവുകയും വൈകുന്നേരം വരെ കുട്ടിയോടൊപ്പം സമയം ചെലവഴിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ശേഷം വൈകുന്നേരമാണ് പ്രതികൾ ഇരയെ സ്വകാര്യ ബസിൽ തനിമഡഗു ഗ്രാമത്തിലേക്ക് കൊണ്ടുപോയത്,

വഴിയിൽ വെച്ച് മദ്യപിച്ച പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട ഗ്രാമവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

  അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ദമ്പതികളെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു

ഉടൻതന്നെ സംഭവസഥലത്തെത്തിയ പോലീസ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുകയും ചെയ്തു. നിലവിൽ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് പ്രതികൾക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം കേസെടുത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us