ദക്ഷിണേന്ത്യയിലെ ആദ്യത്തെ യോഗാ മണ്ഡപം; തുംഗഭദ്ര നദിക്കരയിൽ പദ്ധതിക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: നഗരത്തിലെ രാഘവേന്ദ്ര സ്വാമി മഠത്തിന് സമീപം തുംഗഭദ്ര നദിയുടെ തീരത്ത് 30 കോടി രൂപയുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആരതി മണ്ഡപ പദ്ധതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച തറക്കല്ലിട്ടു. ഹരിഹറിൽ തുംഗഭദ്ര ആരതി പദ്ധതിയുടെ ഭാഗമായി 108 യോഗാ മണ്ഡപങ്ങളുടെ നിർമ്മാണത്തിനാണ് അദ്ദേഹം തറക്കല്ലിട്ടത്.

കർണാടകയിലെ നഗരപ്രദേശങ്ങളിലൂടെ ഒഴുകുന്ന എല്ലാ നദികളും മലിനമാണെന്നും തുംഗഭദ്ര ഉൾപ്പെടെയുള്ളവ ശുചീകരിക്കാനും അങ്ങനെ സംസ്‌കാരത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കാനുമുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിക്കുമെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

കൂടാതെ  തുംഗഭദ്ര നദിയുടെ തീരം മികച്ച ടൂറിസ്റ്റ് സൗകര്യങ്ങളോടെ വികസിപ്പിക്കുമെന്നും ശ്രീ വചനാനന്ദ സ്വാമിജിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതി നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിഹരേശ്വരയിൽ നിന്ന് നടപ്പാത വികസിപ്പിക്കുക, മലിനമായ നദീജലം ശുദ്ധീകരിക്കുക, നഗരപ്രദേശങ്ങളിലെ നദി മലിനീകരണം തടയുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 

ഹരിഹറിന്റെ വികസനത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയ അദ്ദേഹം, ടൗണിലെ 40 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നതിന് 22 കോടി രൂപ അനുവദിച്ചതായും പറഞ്ഞ അദ്ദേഹം നഗരോത്ഥാന പദ്ധതിയിൽ ഹരിഹറിന്റെ വികസനത്തിന് 40 കോടി രൂപ സർക്കാർ അനുവദിച്ചതായും കർമ്മ പദ്ധതികൾ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts