കൈക്കൂലി കേസിൽ പ്രതിയായ പോലീസുകാരന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

BRIBE

ബംഗളൂരു: കൈക്കൂലി കേസിൽ, കേസ് ഒത്തുതീർപ്പാക്കാൻ 12,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയ പോലീസ് കോൺസ്റ്റബിളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

നേരത്തെ, തുംകുരു ജില്ലയിലെ ഗുബ്ബി ടൗണിലെ സിഎസ് പുര പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ നയാസ് അഹമ്മദ് ജിക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോയിൽ (എസിബി) കേസെടുത്തിരുന്നു. നവംബർ മൂന്നിന് കാർ വിട്ടുനൽകാൻ ചന്ദ്രണ്ണ എന്ന തിമ്മെഗൗഡയിൽ നിന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ട്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

കേസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രതികളായ സബ് ഇൻസ്പെക്ടർ സോമശേഖർ, ഹെഡ് കോൺസ്റ്റബിൾ കേശവമൂർത്തി എന്നിവരെയും എസിബി പിടികൂടിയാട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ജാമ്യം ലഭിക്കുകയും എന്നാൽ  പ്രത്യേക കോടതി തന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്ത സാഹചര്യത്തിലാണ് നെയാസ് അഹമ്മദ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

പരാതിക്കാരനും ഇയാളും തമ്മിലുള്ള സംഭാഷണം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സബ് ഇൻസ്പെക്ടർ സോമശേഖറിന് ജാമ്യം അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സംഭാഷണത്തിനിടെ പരാതിക്കാരനിൽനിന്ന് നെയാസ് പണം കൈപ്പറ്റിയതായി കോടതിക്ക് വ്യക്തമായതോടെയാണ് കോൺസ്റ്റബിളിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് കെ നടരാജൻ തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts