കോളിളക്കം സൃഷ്ട്ടിച്ച മലയാള ചിത്രം ‘കസബ’ തമിഴ് വെർഷൻ റിലീസിന്

രൺജി പണിക്കരുടെ മകൻ നിധിൻ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് കസബ. നിരവധി പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഏറെ വ്യത്യസ്ത പൊലീസ് വേഷമായിരുന്നു കസബയിലേത്. ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച രാജൻ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് നിരവധി വിമർശനങ്ങളും വിവാദങ്ങളും സിനിമയ്ക്ക് എതിരെ തലപൊക്കിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ഇപ്പുറം കസബയുടെ തമിഴ് വെർഷൻ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

‘സർക്കിൾ’ എന്നാണ് തമിഴ് വെർഷന്റെ പേര്. ഈ മാസം 24ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് ഫ്രൈഡെ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. തമിഴ്നാട്ടിൽ മാത്രമായിരിക്കും റിലീസ് എന്നാണ് വിവരം. 2021ൽ കസബ തമിഴ് പതിപ്പ് വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. പിന്നാലെ ട്രെയിലറും പുറത്തിറക്കിയിരുന്നു.2016ൽ ആണ് കസബ റിലീസ് ചെയ്തത്. മമ്മൂട്ടിയെ കൂടാതെ നേഹ സക്സേന, ജഗദീഷ്, സമ്പത്ത് രാജ്, വരലക്ഷ്മി ശരത്കുമാർ, മഖ്‌ബൂൽ സൽമാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ചിത്രം സമീർ ഹഖ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. രാഹുൽ രാജ് സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രസംയോജനം മൻസൂർ മുത്തൂട്ടി ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us