തമിഴ്‌നാട്ടിൽ 5 വയസ്സുകാരനെ ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈ: വില്ലുപുരം-ചെന്നൈ ഹൈവേയ്‌ക്ക് സമീപം റോഡരികിലെ ഫുഡ് ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് വയസുകാരനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ മരണം സംഭവിക്കില്ലെന്നാണ് വില്ലുപുരം വെസ്റ്റ് പോലീസ് പറയുന്നത്.

കഴിഞ്ഞയാഴ്ച ഡിസംബർ 15നാണ് കുട്ടിയെ ഉന്തുവണ്ടിയിൽ തുണിക്കഷണത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വണ്ടിയിൽ കിടന്നിരുന്ന കുട്ടിയെ നോക്കിയപ്പോഴേക്കും മരിച്ചിരുന്നുവെന്ന് വില്ലുപുരം വെസ്റ്റ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പറഞ്ഞു. “അസുഖത്തെ തുടർന്ന് സ്വാഭാവിക കാരണത്താലാണ് കുട്ടി മരിച്ചത് എന്ന് ആദ്യകാല പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തി,

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

കുട്ടിക്ക് എന്ത് അസുഖമാണെന്ന് കണ്ടെത്താൻ കൂടുതൽ ഫോറൻസിക് തെളിവുകൾ ശേഖരിച്ചു വരികയാണ്. ഒരു അസുഖം സുഖപ്പെടുത്തുമെന്ന വിശ്വാസത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു മാലയും കുട്ടിയുടെ കഴുത്തിൽ നിന്നും കണ്ടെത്തിയട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ “ബാഹ്യമോ ആന്തരികമോ ആയ മുറിവുകളോ ദുരുപയോഗത്തിന്റെ ലക്ഷണങ്ങളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല” എന്നും ഇൻസ്പെക്ടർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts