തണുത്ത് വിറച്ച് നഗരം…

ബെംഗളൂരു : നഗരം തണുത്ത് വിറക്കുകയാണ്, നഗരത്തിലെ അന്തരീക്ഷ ഊഷ്മാവ് വളരെയധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ നഗരത്തിലെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രിയായിരുന്നു. കമ്പിളി ഉടുപ്പുകൾ ധരിച്ചു കൊണ്ട് പുറത്തിറക്കുന്നവരുടെ എണ്ണം നഗരത്തിൽ വളരെയധികം കൂടി. നഗരത്തിലെ പല ഭാഗങ്ങളിലും രാവിലെകളിൽ മൂടൽ മഞ്ഞും ദൃശ്യമാകുന്നുണ്ട്, അത് നഗരവുമായി ബന്ധപ്പെടുന ദേശീയ പാതകളിൽ വാഹന വേഗത കുറക്കുന്നതോടൊപ്പം കാഴ്ച പരിധി കുറയുന്നതോടെ അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു. നഗരത്തിൽ അസാധാരണമായ തണുപ്പ് പരന്നതോടെ ജലദോഷവും ചുമയുമടക്കമുള്ള സാധാരണ വൈറൽ രോഗങ്ങളും…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (21-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 295 റിപ്പോർട്ട് ചെയ്തു. 290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.39% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 290 ആകെ ഡിസ്ചാര്‍ജ് : 2957546 ഇന്നത്തെ കേസുകള്‍ : 295 ആകെ ആക്റ്റീവ് കേസുകള്‍ : 7074 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38295 ആകെ പോസിറ്റീവ് കേസുകള്‍ : 3002944…

Read More

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അണുബാധ; യുവാവ് മരിച്ചു.

മൈസൂരു: ജില്ലയിലെ പെരിയപട്ടണയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ സഫായി കർമ്മചാരി’ (ക്ലീനർ) മധു എന്ന (27) യുവാവ് അസുഖം ബാധിച്ച് ആശുപത്രിയിൽ മരിച്ചു. മധു ഉൾപ്പെടെ മറ്റ് മൂന്ന് നഗരസഭാ തൊഴിലാളികൾ ആ മാൻഹോളിൽ ജോലി ചെയ്തിരുന്നതിനാൽ എല്ലാവരും രോഗബാധിതരാണ്. മരിച്ച മധുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ജില്ലാ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം, സർക്കാർ ജോലി ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിക്കാൻ അധികാരികൾ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടർന്ന് കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പ് നൽകിയട്ടുണ്ട്.

Read More

ബെംഗളൂരു ചിന്മയ ആശുപത്രിയിലെ ദളിത് ജീവനക്കാരനെ മാൻഹോൾ വൃത്തിയാക്കാൻ നിർബന്ധിച്ചു; മൂന്ന് പേർക്കെതിരെ കേസ്.

ബെംഗളൂരു: ചിന്മയ മിഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തു. ദലിത് ജീവനക്കാരനെ മാൻഹോൾ വൃത്തിയാക്കാനും ആശുപത്രി വളപ്പിലെ അഴുക്കുചാലുകൾ അടയ്‌ക്കാനും നിർബന്ധിച്ചതിനാണു അറസ്റ്റ്. ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ ഡി രാജ, ഗിൽബെർട്ട്, അഡ്മിനിസ്ട്രേറ്റർ എന്നിവർക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, 1989, മാനുവൽ സ്‌കാവെഞ്ചിംഗ് ആന്റ് റീഹാബിലിറ്റേഷൻ നിയമം 2013 എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാൻഹോൾ വൃത്തിയാക്കാൻ നിർബന്ധിതയായ മാല ദൈവദീനം എന്ന 53 കാരന് വേണ്ടി കർണാടക സമതാ സൈനിക് ദളിന്റെയും സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (21-12-2021).

കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കൊളത്തൂരിൽ റെയിൽവേ പാലം നിർമിക്കാൻ വീടുകൾ പൊളിച്ചു തുടങ്ങി.

ചെന്നൈ: വില്ലിവാക്കം സ്‌റ്റേഷനു സമീപം മേൽപ്പാലം നിർമിക്കുന്നതിനായി കൊളത്തൂരിലെ പോറമ്പോക്ക് ഭൂമിയിൽ നിർമിച്ച വീടുകൾ പൊളിക്കുന്ന നടപടികൾ ചെന്നൈ കോർപ്പറേഷൻ തുടങ്ങി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ആദ്യ ലെവൽ ക്രോസ് ഒഴിവാക്കുന്ന മേൽപ്പാലം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊളത്തൂരിലെ പോറമ്പോക്ക് ഭൂമിയിൽ നിർമിച്ച വീടുകൾ പൊളിക്കുന്നതിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട് വസ്തു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഇതുവരെ 60-ലധികം കെട്ടിടങ്ങളാണ് തകർത്തത്. പ്രദേശത്ത് ചില താമസക്കാർക്ക് പട്ടയം ലഭിച്ചിരുന്നു. അതുകൊണ്ട് മറ്റുള്ളവർക്കും സർക്കാർ പട്ടയം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ പോരമ്പോക്ക് ഭൂമിയിലെ എല്ലാ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ മൂടൽമഞ്ഞ്; 30 വിമാനങ്ങൾ വൈകി, രണ്ടെണ്ണം വഴിതിരിച്ചുവിട്ടു.

ബെംഗളൂരു: കഴിഞ്ഞ ആഴ്‌ച മുതൽ സാധാരണയിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയതിനാൽ, മൂടൽമഞ്ഞും കാലാവസ്ഥയും മൂലം ചൊവ്വാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലിനേയും വരവിനെയും ബാധിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള ഒരു സ്പൈസ് ജെറ്റ് വിമാനം, അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും അവിടെനിന്നും ബെംഗളൂരുവിലേക്ക് ഉള്ള ഒരു എയർ ഇന്ത്യ വിമാനം എന്നിങ്ങനെ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടതായി കെംപഗൗഡ വിമാനത്താവള അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് പുറമെ 39 വിമാനങ്ങൾ പുറപ്പെടുന്നതിലെ കാലതാമസവും വിമാനത്താവളത്തിൽ…

Read More

പുതുവത്സര തലേന്ന് സംസ്ഥാനത്തും ബെംഗളൂരുവിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

ബെംഗളൂരു: പുതുവത്സര തലേന്ന് സംസ്ഥാനത്തും ബെംഗളൂരുവിലും കൊവിഡ്-19 അനുബന്ധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. കർണാടക അസംബ്ലിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബസവരാജ് ബൊമ്മൈ, കർണാടകയിൽ പുതുവർഷ രാവിൽ ബഹുജന സമ്മേളനങ്ങൾ അനുവദിക്കില്ലെന്നും ഡിജെ പാർട്ടികൾ പോലുള്ള പ്രത്യേക പരിപാടികൾ നിരോധിക്കുമെന്നും പറഞ്ഞു.  എന്നാൽ നിയന്ത്രണങ്ങൾ ബെംഗളൂരുവിൽ മാത്രമല്ല, സംസ്ഥാനത്തുടനീളമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഒമിക്‌റോണിന്റെ (ബി.1.1.529) വേരിയന്റുകളുടെ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദക്ഷിണ കന്നഡ…

Read More

ബിഎച്ച് സീരീസ് രജിസ്ട്രേഷൻ ആരംഭിച്ചു;

ബെംഗളൂരു: ഗതാഗത വകുപ്പ് ഒടുവിൽ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഭാരത് (ബിഎച്ച്) സീരീസ് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ നൽകിത്തുടങ്ങി. ഓഗസ്റ്റ് 26 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MORTH) ബിഎച്ച് സീരീസിനെക്കുറിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും. സംസ്ഥാന ഗതാഗത വകുപ്പ് നവംബർ 30-ന് മാത്രമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപനത്തിനു ശേഷവും കാലതാമസം ഉണ്ടായതായി നിരവധി വാഹന ഉടമകൾ പരാതിപ്പെട്ടു. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കർണാടകയിലെ ആദ്യത്തെ ബിഎച്ച്-സീരീസ് രജിസ്ട്രേഷൻ ഉടമ വിജയ് കുമാർ ജാദവ് ആണ്,…

Read More

സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ രൂപം കേക്കിൽ നിർമിച്ച് ആരാധകൻ.

ബെംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ രൂപം കേക്കിൽ നിർമിച്ച് അദ്ദേഹത്തിന്റെ ആരാധകൻ. വിത്സൻ ഗാർഡനിൽ പ്രവർത്തിക്കുന്ന ഷുഗർ സ്കൾപ്റ്റ് അക്കാദമി എന്ന കേക്ക് സിസൈനിങ് സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറുമായ സാമി ജെ. രാമചന്ദ്രൻ ആണ് കേക്ക് നിർമിച്ചത്. 47-ാമത് ബെംഗളൂരു കേക്ക് ഷോയിലാണ് പുനീത് രാജ്കുമാറിന്റെ രൂപത്തിൽ നിർമിച്ച കേക്ക് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. 220 കിലോ കിലോ ഭാരമുള്ള പൂർണമായും ചോക്ലേറ്റിൽ നിർമിച്ച കേക്ക് 15 ദിവസങ്ങൾകൊണ്ടാണ് പൂർത്തിയായത്.  ‘അപ്പു’ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്ന  വാചകവും കേക്കിൽ അദ്ദേഹം ഉൾപ്പെടുത്തി.  പുനീതിന്റെ…

Read More
Click Here to Follow Us