കൊളത്തൂരിൽ റെയിൽവേ പാലം നിർമിക്കാൻ വീടുകൾ പൊളിച്ചു തുടങ്ങി.

ചെന്നൈ: വില്ലിവാക്കം സ്‌റ്റേഷനു സമീപം മേൽപ്പാലം നിർമിക്കുന്നതിനായി കൊളത്തൂരിലെ പോറമ്പോക്ക് ഭൂമിയിൽ നിർമിച്ച വീടുകൾ പൊളിക്കുന്ന നടപടികൾ ചെന്നൈ കോർപ്പറേഷൻ തുടങ്ങി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ആദ്യ ലെവൽ ക്രോസ് ഒഴിവാക്കുന്ന മേൽപ്പാലം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊളത്തൂരിലെ പോറമ്പോക്ക് ഭൂമിയിൽ നിർമിച്ച വീടുകൾ പൊളിക്കുന്നതിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട് വസ്തു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഇതുവരെ 60-ലധികം കെട്ടിടങ്ങളാണ് തകർത്തത്. പ്രദേശത്ത് ചില താമസക്കാർക്ക് പട്ടയം ലഭിച്ചിരുന്നു. അതുകൊണ്ട് മറ്റുള്ളവർക്കും സർക്കാർ പട്ടയം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ പോരമ്പോക്ക് ഭൂമിയിലെ എല്ലാ…

Read More
Click Here to Follow Us