സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ രൂപം കേക്കിൽ നിർമിച്ച് ആരാധകൻ.

ബെംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ രൂപം കേക്കിൽ നിർമിച്ച് അദ്ദേഹത്തിന്റെ ആരാധകൻ. വിത്സൻ ഗാർഡനിൽ പ്രവർത്തിക്കുന്ന ഷുഗർ സ്കൾപ്റ്റ് അക്കാദമി എന്ന കേക്ക് സിസൈനിങ് സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറുമായ സാമി ജെ. രാമചന്ദ്രൻ ആണ് കേക്ക് നിർമിച്ചത്.

47-ാമത് ബെംഗളൂരു കേക്ക് ഷോയിലാണ് പുനീത് രാജ്കുമാറിന്റെ രൂപത്തിൽ നിർമിച്ച കേക്ക് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. 220 കിലോ കിലോ ഭാരമുള്ള പൂർണമായും ചോക്ലേറ്റിൽ നിർമിച്ച കേക്ക് 15 ദിവസങ്ങൾകൊണ്ടാണ് പൂർത്തിയായത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

 ‘അപ്പു’ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്ന  വാചകവും കേക്കിൽ അദ്ദേഹം ഉൾപ്പെടുത്തി.  പുനീതിന്റെ ആരാധകരുൾപ്പെടെ ഒട്ടേറെപ്പേരാണ് ഇപ്പോൾ കേക്ക് കാണാനെത്തുന്നത്.

കണ്ഠീരവ സ്റ്റേഡിയത്തിന് സമീപമുള്ള സെയ്ന്റ് ജോസഫ് സ്കൂൾ മൈതാനത്ത് നടക്കുന്ന കേക്ക് ഷോ ജനുവരി രണ്ടിന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
[masterslider id="10"]

Related posts