ബെംഗളൂരു: ഗതാഗത വകുപ്പ് ഒടുവിൽ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഭാരത് (ബിഎച്ച്) സീരീസ് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ നൽകിത്തുടങ്ങി. ഓഗസ്റ്റ് 26 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MORTH) ബിഎച്ച് സീരീസിനെക്കുറിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും. സംസ്ഥാന ഗതാഗത വകുപ്പ് നവംബർ 30-ന് മാത്രമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപനത്തിനു ശേഷവും കാലതാമസം ഉണ്ടായതായി നിരവധി വാഹന ഉടമകൾ പരാതിപ്പെട്ടു.
വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കർണാടകയിലെ ആദ്യത്തെ ബിഎച്ച്-സീരീസ് രജിസ്ട്രേഷൻ ഉടമ വിജയ് കുമാർ ജാദവ് ആണ്, അദ്ദേഹം തന്റെ കാർ കെആർ പുരം ആർടിഒയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെആർ പുരം ആർടിഒയിൽ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾക്ക് ഇതുവരെ ബിഎച്ച് രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എൻ ശിവകുമാർ പറഞ്ഞു.
എന്നാൽ, ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷൻ നൽകുന്നില്ല എന്നും കേന്ദ്ര സർക്കാർ ജീവനക്കാർക്കും അഖിലേന്ത്യാ സേവന ഉദ്യോഗസ്ഥർക്കും (IAS, IPS, IFS), കൂടാതെ മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്കുമാണ് ഇപ്പോൾ ബിഎച്ച്-സീരീസ് രജിസ്ട്രേഷൻ വിതരണം ചെയ്യുന്നത് എന്നും ശിവകുമാർ പറഞ്ഞു ഡൽഹിയിലും സ്വകാര്യ കരാർ ജീവനക്കാർക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷൻ നൽകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2014 മുതൽ ‘ഒരു രാജ്യം, ഒരു നികുതി’ എന്നതിനായി പ്രചാരണം നടത്തുന്ന എൻജിഒ ഡ്രൈവ് വിത്തൗട്ട് ബോർഡേഴ്സിന്റെ വസീം മേമൻ ഇതൊരു നല്ല നടപടിയാണ് എന്ന് പറഞ്ഞു. കർണാടക സമയമെടുത്തെങ്കിലും ഒടുവിൽ അത് നടപ്പാക്കി. എന്നാൽ തൊഴിലിന്റെയോ വരുമാനത്തിന്റെയോ അടിസ്ഥാനത്തിൽ പൗരന്മാരോട് വിവേചനം കാണിക്കാൻ സർക്കാരിന് കഴിയില്ല.അത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ബിഎച്ച് സീരീസ് രജിസ്ട്രേഷൻ എല്ലാവർക്കുമായി നൽകണം എന്നും അന്നേഹ കൂട്ടിച്ചേർത്തു.
MORTH അനുസരിച്ച്, പ്രതിരോധ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, നാലോ അതിലധികമോ സംസ്ഥാനങ്ങൾ/യുടികളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികൾ/ഓർഗനൈസേഷനുകൾ എന്നിവർക്ക് ബിഎച്ച് സീരീസ് ബാധകമാണ്.
സ്കീമിന് കീഴിൽ, നിലവിലുള്ള ഒറ്റത്തവണ ആജീവനാന്ത വ്യവസ്ഥയ്ക്ക് (15 വർഷം) പകരം രണ്ട് വർഷത്തേക്കോ രണ്ടിന്റെ ഗുണിതങ്ങളിലോ എം.വി. നികുതി ഈടാക്കും. കൂടാതെ 14 വർഷത്തിനുശേഷം, നേരത്തെ ഈടാക്കിയ തുകയുടെ പകുതി തുക വർഷം തോറും നികുതിയായി ഈടാക്കുകയും ചെയ്യും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.