ബെംഗളൂരു ചിന്മയ ആശുപത്രിയിലെ ദളിത് ജീവനക്കാരനെ മാൻഹോൾ വൃത്തിയാക്കാൻ നിർബന്ധിച്ചു; മൂന്ന് പേർക്കെതിരെ കേസ്.

ബെംഗളൂരു: ചിന്മയ മിഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തു. ദലിത് ജീവനക്കാരനെ മാൻഹോൾ വൃത്തിയാക്കാനും ആശുപത്രി വളപ്പിലെ അഴുക്കുചാലുകൾ അടയ്‌ക്കാനും നിർബന്ധിച്ചതിനാണു അറസ്റ്റ്.

ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ ഡി രാജ, ഗിൽബെർട്ട്, അഡ്മിനിസ്ട്രേറ്റർ എന്നിവർക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, 1989, മാനുവൽ സ്‌കാവെഞ്ചിംഗ് ആന്റ് റീഹാബിലിറ്റേഷൻ നിയമം 2013 എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

മാൻഹോൾ വൃത്തിയാക്കാൻ നിർബന്ധിതയായ മാല ദൈവദീനം എന്ന 53 കാരന് വേണ്ടി കർണാടക സമതാ സൈനിക് ദളിന്റെയും സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മധുസൂധന കെ.എൻ.യുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്ഥിരം ജീവനക്കാരനായ ദൈവദീനം 21 വർഷമായി ആശുപത്രിയിൽ ജോലി ചെയ്യുന്നു. മാൻഹോളിലേക്ക് ഇറക്കി അഴുക്കുചാലുകൾ വൃത്തിയാക്കാൻ ദൈവദീനതോട്  ആവശ്യപ്പെടുകയായിരുന്നു . അദ്ദേഹം വിസമ്മതിച്ചപ്പോൾ, പ്രതികൾ അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക അതിര്‍ത്തി അടച്ചു
[masterslider id="10"]

Related posts