മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം കോവിഡ് ബാധിച്ച് മരിച്ചു.

ചെന്നൈ: അര്‍ജുന അവാര്‍ഡ് ജേതാവായിരുന്ന മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം വേണുഗോപാല്‍ ചന്ദ്രശേഖര്‍ (64) കോവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്ന് ചെന്നൈയിലെ  സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം. 

കൂടാതെ 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയട്ടുണ്ട്, എന്നാൽ 1984-ല്‍ നടന്ന ഒരു ശസ്ത്രക്രിയയാണ് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്തത്. ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി. അതിനെത്തുടർന്ന് ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts