ഹൈക്കോടതി ഇടപെടൽ; ബധിര കായികതാരത്തിന് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ചെന്നൈ: ബധിര കായികതാരമായ സമീഹ ബര്‍വിനെ തുണച്ച് മദ്രാസ് ഹൈക്കോടതി. ലോകചാമ്പ്യന്‍ഷിപ്പ് എന്ന തന്റെ സ്വപ്ന സാക്ഷാത്കരിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് സമീഹ ഇപ്പോൾ.

കന്യാകുമാരി സ്വദേശിനിയായ സമീഹ ജൂലായില്‍ ഡല്‍ഹിയില്‍ നടന്ന ട്രയല്‍സിലൂടെ ലോങ്ജമ്പില്‍ യോഗ്യത നേടിയെങ്കിലും ടീമില്‍ മറ്റ് വനിതാ താരങ്ങളില്ലാത്തതിനാല്‍ ഓള്‍ ഇന്ത്യ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫോര്‍ ദ് ഡഫ് (എ.ഐ.എസ്.സി.ഡി.) ലോക ബധിര അത്​ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലേക്ക് സമീഹയെ അയക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഈ മാസം 23 മുതല്‍ പോളണ്ടിലാണ് മത്സരം.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഇതിനെതിരേ നല്‍കിയ ഹർജിയിലാണ് സമീഹയെ പോളണ്ടിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ലോങ്ജമ്പില്‍ യോഗ്യത നേടാന്‍ 4.25 മീറ്ററായിരുന്നു ചാടേണ്ടിയിരുന്നത് എന്നാൽ സമീഹ 5.5 മീറ്റര്‍ ചാടി. എന്നിട്ടും, ടീമില്‍ വേറെ വനിതാതാരങ്ങളില്ലെന്നും പുരുഷതാരങ്ങള്‍ക്കൊപ്പം സമീഹയെ അയക്കാന്‍ സാധിക്കില്ലെന്നും എ.ഐ.എസ്.സി.ഡി. നിലപാടെടുക്കുകയായിരുന്നു.

എന്നാൽ സമീഹയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍. മഹാദേവന്‍ താരത്തിന്റെ മികവും സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയങ്ങളും അവഗണിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts