മഴയെ തുടർന്ന് പൂണ്ടി റിസർവോയറിൽ നിന്ന് ജലം പുറത്തേക്ക് വിട്ടു.

POONDI RESERVIOUR DAM

ചെന്നൈ: മഴയെത്തുടർന്ന് പൂണ്ടി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ഉയർന്നതോടെ ഞായറാഴ്ച വൈകീട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ റിസർവോയറിൽ നിന്ന് മിച്ചജലം തുറന്നുവിട്ടു. ഞായറാഴ്ച രാവിലെ 9000 ക്യുസെക്‌സായിരുന്നു നീരൊഴുക്ക് എന്നാൽ ഉച്ചയ്ക്ക് ശേഷം റിസർവോയറിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 12,232 ഘനയടിയായി (ക്യൂസെക്‌സ്) വർധിച്ചതോടെയാണ് റിസർവോയറിൽ നിന്ന് ജലം തുറന്നുവിട്ടത് എന്ന് മുതിർന്ന പിഡബ്ല്യുഡി എഞ്ചിനീയർ അറിയിച്ചു.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ചെമ്പരമ്പാക്കം റിസർവോയറിലേക്കുള്ള നീരൊഴുക്ക് 5010 ക്യുസെക്‌സ് ആയതിനാലാണ് 3000 ക്യുസെക്‌സ് ജലം അധികൃതർ തുറന്നുവിട്ടത്. ആറ് റിസർവോയറുകളിൽ ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് ചോളവരത്തും തൊട്ടുപിന്നാലെ പൂണ്ടി റിസർവോയറിലുമാണ്.

ചെന്നൈ നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ആറ് റിസർവോയറുകളിലെ സംയോജിത സംഭരണ ​​നില 11,131 എം.സി.എഫ്.ടിയാണ്, അവയുടെ മുഴുവൻ ശേഷി 13,222 എം.സി.എഫ്.ടിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts