കോർപ്പറേഷൻ കമ്മീഷണറുടെ മിന്നൽ പരിശോധന; ടോയ്‌ലറ്റ് കരാറുകാരന് പിഴ ചുമത്തി.

PUBLIC TOIET

ചെന്നൈ: കോയമ്പത്തൂർ കോർപ്പറേഷൻ അധികൃതർ ടോയ്‌ലറ്റ് കരാറുകാരനിൽ നിന്ന് 5,000 രൂപ പിഴ ചുമത്തി. അനുവദനീയമായ ഒരു രൂപയ്ക്ക് പകരം അഞ്ച് രൂപ ഉപഭോക്താക്കളിൽ നിന്ന് കരാറുകാരൻ ഇടയാക്കിയതിനായിരുന്നു നടപടി.

ഗാന്ധിപുരം ടൗൺ ബസ് ടെർമിനലിനു സമീപമുള്ള ശുചിമുറി പരിശോധിച്ച കോർപ്പറേഷൻ കമ്മിഷണർ രാജ ഗോപാൽ സുങ്കര, പൊരുത്തക്കേട് കണ്ടെത്തിയതോടുകൂടി നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.

  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

നേരത്തെ വാർഡ് 74ലെ സാനിറ്ററി ഇൻസ്‌പെക്ടർ ഓഫീസിൽ കമ്മിഷണർ പരിശോധന നടത്തുകയും തൊഴിലാളികളുടെ ഹാജർനില പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് സാനിറ്ററി തൊഴിലാളികളോട് വീടുകൾതോറും പരിശോധിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്നത് തടയണമെന്നും ശുചിത്വം പാലിക്കാൻ താമസക്കാരോട് ആവശ്യപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us