ബെംഗളൂരു: റോഡുകളിലെ കുഴികൾ നികത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും റവന്യൂ മന്ത്രി ആർ അശോകനും ബിബിഎംപിയും നിശ്ചയിച്ച സമയപരിധികളുടെ പരമ്പര കഴിഞ്ഞു. നഗര റോഡുകൾ കുഴിയും പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ യുദ്ധമേഖലയിലെ റോഡുകളോട് സാമ്യമുള്ളതായി തുടരുകയാണിപ്പോഴും . മഴ മാറിയാൽ കുഴികൾ നികത്തുമെന്ന് നിരവധി റസിഡന്റ് വെൽഫെയർ മീറ്റിംഗുകളിൽ പൗരസമിതി നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒക്ടോബറിലെ കനത്ത മഴയ്ക്ക് ശമനമുണ്ടാകാൻ കാത്തിരിക്കുകയായിരുന്ന ബിബിഎംപി വരണ്ട കാലാവസ്ഥ ഒരാഴ്ച പിന്നിട്ടിട്ടും റോഡ് പണികൽ തുടങ്ങിയില്ല. മറ്റ് ഏജൻസികളുമായുള്ള ഏകോപനമില്ലായ്മ എന്ന വിഷയമാണ് ഇപ്പോൾ,സമയം വാങ്ങാനുള്ള…
Read MoreDay: 4 November 2021
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (04-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 261 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 296 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 296 ആകെ ഡിസ്ചാര്‍ജ് : 2942884 ഇന്നത്തെ കേസുകള്‍ : 261 ആകെ ആക്റ്റീവ് കേസുകള്‍ : 8267 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38095 ആകെ പോസിറ്റീവ് കേസുകള്‍ : 2989275…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (04-11-2021)
കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്.…
Read Moreകൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റമില്ല: ബിബിഎംപി ചീഫ് കമ്മീഷണർ
ബെംഗളൂരു: വിവിധ കോടതികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ദീപാവലിയോടനുബന്ധിച്ച് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പൗരന്മാർ കർശനമായി പാലിക്കണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച പറഞ്ഞു. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുപകരം നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ജനങ്ങൾപാലിക്കുന്നുണ്ടെന്ന് പാലികെ ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ല. എന്നാൽ പകരം, ഇതിനകം നിലവിലുള്ള നിയമങ്ങൾ ആളുകൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കും. രണ്ട് വാക്സിൻ ഡോസുകൾ എടുത്തതിനാൽ തങ്ങൾ സുരക്ഷിതരാണെന്ന് പലരും കരുതുന്നു. എന്നാൽ അങ്ങനെയല്ല. ആളുകൾ ഇനിയും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം,…
Read Moreമടിവാളയിൽ കേരള രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ് – വീഡിയോ
ബെംഗളൂരു: മടിവാള മരുതി നഗറിൽ നിന്നും കേരളം രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങൾ ഇന്ന് ബംഗളൂരു പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ നോ പാർക്കിംഗ് പ്രദേശത്തായിരുന്നു പാർക്ക് ചെയ്തിരുന്നത് എന്നാണ് പോലീസ് വാദം. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ കേടുപാടുകൾ സംഭവിക്കുന്ന രീതിയിലാണ് കൊണ്ടുപോകുന്നത്. അവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക് ബോർഡുകൾ കാലപ്പഴക്കംമൂലം ദ്രവിച്ച സ്ഥിതിയിലായിരുന്നു. പുതിയതായി ഈ ഭാഗങ്ങളിലേയ്ക് വരുന്നവർക്ക് കൃത്യമായ ട്രാഫിക് ബോർഡുകൾ ഇല്ലാത്തത് മൂലം പാർക്കിംഗ് ഏരിയ മനസിലാകാതെ ഒതുക്കി റോഡരികിൽ വാഹനം പാർക്കു ചെയ്യൽ ആണ് പതിവ്. ഇവിടെ നിന്നാണ് ഈ…
Read Moreകനത്തമഴയിൽ വീണ്ടും റോഡ് ഇടിഞ്ഞു
മൈസൂരു : കഴിഞ്ഞമാസം ഒക്ടോബർ 20-ന് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 30 ശതമാനം തകർന്ന ചാമുണ്ഡിമലയിലെ റോഡ് മഴയെത്തുടർന്ന് മണ്ണ് ചോർന്നതോടെ വീണ്ടും ഇടിഞ്ഞ് ഇപ്പോൾ 80 ശതമാനത്തോളം തകർന്നു. മലയിലെ വ്യൂ പോയിന്റ് ജങ്ഷനും നന്തി പ്രതിമയ്ക്കും ഇടയിലുള്ള റോഡാണ് തകർന്നത്. 2019-ൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 49 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച സംരക്ഷണഭിത്തി കഴിഞ്ഞമാസമുണ്ടായ മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഇത് കൂടാതെ ഉത്തനഹള്ളി തടാകം, ദേവികെരെ, തവരക്കട്ടെ എന്നിവിടങ്ങളിലും റോഡ് തകർന്നിട്ടുണ്ടെന്ന് ചാമുണ്ഡിമലനിവാസികൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന്…
Read Moreഇന്ധന നികുതി കുറയ്ക്കില്ല; കേരളത്തിൽ സമരവുമായി കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം: കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം 30 രൂപയിലതികം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് വരുത്തിരിക്കുന്നത്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും…
Read Moreകലബുറഗിയിൽ പിതാവിന്റെ ഘാതകനെ 17കാരൻ കൊലപ്പെടുത്തി
ബെംഗളൂരു : കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ ദേഗലമാഡി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി 17 വയസ്സുള്ള ആൺകുട്ടി പിതാവിന്റെ ഘാതകനെ കൊലപ്പെടുത്തി. അടുത്തിടെ ജാമ്യത്തിലിറങ്ങിയ രാജകുമാർ (35) ആണ് മരിച്ചത്. ഏതാനും വർഷം മുമ്പ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്നു. രാജകുമാറിന്റെ തലയിൽ കൂറ്റൻ കല്ല് എറിഞ്ഞാണ് കൊലപ്പെടുത്തിയത്.രാജകുമാർ കുട്ടിയുടെ കുടുംബത്തെ പലതവണ ഭീഷണിപ്പെടുത്തുകയും തന്നെ അനുസരിച്ചില്ലെങ്കിൽ കുടുംബത്തിലെ മറ്റൊരാളെ കൊല്ലുമെന്ന് ഇയാൾ പറഞ്ഞിരുന്നു.രാജകുമാറിന്റെ പെരുമാറ്റത്തിൽ കുട്ടി പൊറുതിമുട്ടിയതിനാൽ ആണ് കൊലപ്പെടുത്തിയത് കുട്ടി മൊഴി നൽകി.കൗമാരക്കാരനെ റിമാൻഡ് ഹോമിലേക്ക് മാറ്റിയത് …
Read Moreഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍; യുപിയിൽ പെട്രോളിനും ഡീസലിനും കുറയുന്നത് 12 രൂപ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 9 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂർ, ഗുജറാത്ത്, ഉത്തരാഖണ്ഡ്,സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും…
Read Moreകേരളത്തിൽ ഇന്ധന വില കുറച്ചു.
തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ മാറ്റം വന്നത് . കേരളത്തിൽ ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയും, പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും ആണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറച്ചു. ആകെ കുറയുക 6.30 രൂപ. നിലവില്‍ പെട്രോളിന് ലിറ്ററിന്…
Read More