റോഡുകളുടെ ശോചനീയാവസ്ഥ; ഉത്തരമില്ലാതെ ബി.ബി.എം.പി

ബെംഗളൂരു: റോഡുകളിലെ കുഴികൾ നികത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും റവന്യൂ മന്ത്രി ആർ അശോകനും ബിബിഎംപിയും നിശ്ചയിച്ച സമയപരിധികളുടെ പരമ്പര കഴിഞ്ഞു. നഗര റോഡുകൾ കുഴിയും പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ യുദ്ധമേഖലയിലെ റോഡുകളോട് സാമ്യമുള്ളതായി തുടരുകയാണിപ്പോഴും . മഴ മാറിയാൽ കുഴികൾ നികത്തുമെന്ന് നിരവധി റസിഡന്റ് വെൽഫെയർ മീറ്റിംഗുകളിൽ പൗരസമിതി നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒക്ടോബറിലെ കനത്ത മഴയ്ക്ക് ശമനമുണ്ടാകാൻ കാത്തിരിക്കുകയായിരുന്ന ബിബിഎംപി വരണ്ട കാലാവസ്ഥ ഒരാഴ്ച പിന്നിട്ടിട്ടും റോഡ് പണികൽ തുടങ്ങിയില്ല. മറ്റ് ഏജൻസികളുമായുള്ള ഏകോപനമില്ലായ്മ എന്ന വിഷയമാണ് ഇപ്പോൾ,സമയം വാങ്ങാനുള്ള ഒഴികഴിവായി കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നത്.

വിവിധ കോഓർഡിനേഷൻ കമ്മിറ്റി യോഗങ്ങളിലും ചീഫ് സെക്രട്ടറിക്കൊപ്പമുള്ളവരിലും എന്താണ് സംഭവിച്ചതെന്നും “സർക്കാർ റോഡുകൾ നന്നാക്കാത്തപ്പോൾ ജനങ്ങൾ എന്തിനാണ് ബിഎംബിപിക്ക് നികുതി നൽകുന്നത് എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കാണാതെ നീളുകയാണ്.

ഇതിന് പ്രതിവിധി എത്രയും വേഗം ഉണ്ടാകുമെന്നും 12 ഓളം പ്രധാന റോഡുകൾ കെആർഡിസിഎലിനോടപ്പമാണ്, ഈ ഗ്രാമങ്ങളിൽ ബിഡബ്ല്യുഎസ്എസ്ബിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും, റോഡുകൾ എത്രയും വേഗം നന്നാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us