മൈസൂരു കൊട്ടാരത്തിലെ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു.

ബെംഗളൂരു : കൊട്ടാര നഗരിയായ മൈസൂരുവിലെ പ്രധാന ആകർഷണമായ മൈസൂരു പാലസിലെ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു.

മുതിർന്നവർക്ക് 100 (70) രൂപയും 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 (30) രൂപയുമാണ് പുതിയ നിരക്ക്,പഴയനിരക്ക് ബ്രാക്കറ്റിൽ.

ചീഫ് സെക്രട്ടറി പി. രവികുമാർ അധ്യക്ഷനായ കൊട്ടാരം ബോർഡ് സമിതിയാണ് നിരക്ക് പരിഷ്കരിക്കാൻ തീരുമാനിച്ചത്.

പഠനയാത്രയ്ക്ക് എത്തുന്ന വിദ്യാർഥികളിൽനിന്ന് ഇനിമുതൽ 30 (20) രൂപ വീതം ഈടാക്കും.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

നിരക്കിളവിനായി സ്ഥാപനമേധാവിയിൽനിന്നുള്ള സമ്മതപത്രം കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസർക്ക് നൽകിയാൽ മതിയാകും.

വൈകുന്നേരങ്ങൾ കൊട്ടാരത്തിൽ നടക്കുന്ന സൗണ്ട് ആൻഡ് ലൈറ്റ് ഷോയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്.

ഇംഗ്ലീഷിലുള്ള ഷോയ്ക്ക് മുതിർന്നവർക്ക് 120 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പുതിയ നിരക്ക്.

നാല് വർഷത്തിന് ശേഷമാണ് പുതിയ നിരക്കിളവ് പ്രഖ്യാപിക്കുന്നത്.

2017-നുശേഷം നിരക്ക് ഉയർത്തിയിരുന്നില്ല. കോവിഡ് കാരണം കൊട്ടാരത്തിനു കനത്ത നഷ്ടം നേരിട്ടു.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

മുൻപ് വാർഷികവരുമാനം നാലുമുതൽ ആറുകോടി വരെയായിരുന്നു അത് വെറും 30 ലക്ഷമായി ചുരുങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts