യെലഹങ്ക-എറണാകുളം എക്സ്‌പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി ദക്ഷിണ-പശ്ചിമ റെയിൽവേ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണക്കാലത്ത് ആരംഭിച്ച യെലഹങ്ക-എറണാകുളം പ്രത്യേക എക്സ്‌പ്രസ് തീവണ്ടിയുടെ മൂന്ന്‌ സർവീസുകൾ ദക്ഷിണ-പശ്ചിമ റെയിൽവേ റദ്ദാക്കി.

ആഴ്ചയിൽ മൂന്നു ദിവസമുള്ള വണ്ടിയാണിത്. യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് ഇരുവശത്തേക്കുമുള്ള മൂന്ന് സർവീസുകൾ വീതം റദ്ദാക്കിയിരിക്കുന്നത്.

എറണാകുളം-യെലഹങ്ക ട്രൈ വീക്കിലി എക്സ്‌പ്രസ് (06101) സെപ്റ്റംബർ 25, 27, 29 തീയതികളിലെ സർവീസുകളും യെലഹങ്ക-എറണാകുളം ട്രൈ വീക്കിലി എക്സ്‌പ്രസ് (06102) 26, 28, 30 തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.

  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു

ഓണക്കാലത്ത് ബെംഗളൂരുവിലെ യാത്രക്കാർക്ക് ഏറെ ആശ്രയമായ വണ്ടിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts