ബെംഗളൂരു: രക്ഷിതാക്കളുടെ ആവശ്യം മുൻനിർത്തി സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും പൂർണമായും ഓൺലൈൻ മോഡിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് മാനേജ്മെന്റ് ഓഫ് ഇൻഡിപെൻഡന്റ് സിബിഎസ്ഇ സ്കൂൾസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ പറഞ്ഞു. “സ്വകാര്യ സ്കൂളുകളിൽ, വെറും 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഓഫ്ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നത്,” സ്കൂളുകളിൽ കുറഞ്ഞത് 75 ശതമാനം ഓഫ്ലൈൻ ഹാജർ ഇല്ലാത്ത പക്ഷം, അവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂളുകളിൽ ഒരു വിഭാഗം പ്രൈമറി ക്ലാസ്സുകളിലേക്കുള്ള ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങിയില്ല. ചില സ്കൂളുകൾ ഓഫ്ലൈൻ ക്ലാസ്സ് തുടങ്ങിയതായി കർണാടകയിലെ…
Read MoreDay: 27 October 2021
എവൈ.4.2 വകഭേദമെന്ന് സംശയിക്കുന്ന രണ്ട് കേസുകൾ സംസ്ഥാനത്ത് കണ്ടെത്തിയതായി ആരോഗ്യമന്ത്രി
ബെംഗളൂരു: കൊറോണ വൈറസിന്റെ എവൈ.4.2 വകഭേദം ബാധിച്ചതായി സംശയയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ചൊവ്വാഴ്ച പറഞ്ഞു. “കൊറോണ വൈറസിന്റെ എവൈ .4.2 വകഭേദം ബാധിച്ചതായി സംശയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ ഞാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്ന് മന്ത്രി സുധാകർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ബെംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലേക്ക് (എൻസിബിഎസ്) അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച രണ്ടുപേരും ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നും രോഗലക്ഷണങ്ങളില്ലെന്നും അവർ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-10-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 282 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 349 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.24%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 349 ആകെ ഡിസ്ചാര്‍ജ് : 2940339 ഇന്നത്തെ കേസുകള്‍ : 282 ആകെ ആക്റ്റീവ് കേസുകള്‍ : 8430 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 38037 ആകെ പോസിറ്റീവ് കേസുകള്‍ : 2986835…
Read Moreകേരളത്തിൽ ഇന്ന് 9445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (27-10-2021)
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂർ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂർ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസർഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…
Read Moreബിജെപി സംവരണ വിരുദ്ധരാണ്: സിദ്ധരാമയ്യ
വിജയപുര: സംവരണ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി ഒരിക്കലും ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിന്ദഗി മണ്ഡലത്തിലെ വിവിധ സമുദായങ്ങളിലെ നേതാക്കളുമായും ജനങ്ങളുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തി.
Read Moreപല തവണ വീണു;റോഡിലെ കുഴികളടക്കാൻ പോക്കറ്റ് മണി വാഗ്ദാനം ചെയ്ത് രണ്ടാം ക്ലാസ്സുകാരി
ബെംഗളൂരു : രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴുവയസ്സുകാരി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് ബംഗളൂരുവിലെ കുഴി ഭീഷണി അവസാനിപ്പിക്കാൻ വീഡിയോ വഴി അഭ്യർത്ഥിച്ചു. കുഴികൾ നിറഞ്ഞ റോഡുകൾ നികത്താൻ തന്റെ പോക്കറ്റ് മണിയും വാഗ്ദാനം ചെയ്തു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള എൽ ധവാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വ്യക്തികളും സംഘടനകളും പെൺകുട്ടിയുടെ സാമൂഹിക പരിഗണനയെ പ്രശംസിച്ചു. കുഴികൾ കാരണം പലതവണ ബൈക്കിൽ നിന്ന് വീണ കാരണമാണ് താൻ വീഡിയോ ചെയ്തതെന്ന് ധവാനി പറഞ്ഞു. കൂടാതെ, ലൈബ്രറിയിൽ പത്രങ്ങൾ വായിക്കുമ്പോൾ, കുഴികൾ കാരണം നിരവധി…
Read Moreസംസ്ഥാനത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ വില കുത്തനെ കുറച്ചു.
ബെംഗളൂരു: സംസ്ഥാന സർക്കാർ ആർടി–പിസിആർ ടെസ്റ്റിന്റെ വില കുറച്ചു.സ്വകാര്യ ലാബുകളിൽ ഒരു ടെസ്റ്റിന് 500 രൂപയായി പുതുക്കി നിശ്ചയിച്ചു. മുൻപ് ഇത് 800 രൂപയായിരുന്നു. സംസ്ഥനത്ത് ആർടി–പിസിആർ ടെസ്റ്റിന്റെ വില 1200 രൂപയിൽ നിന്ന് 800 ആയി കുറച്ചതിന് പത്ത് മാസത്തിന്ശേഷമാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ആർടി–പിസിആർ ടെസ്റ്റിന് 500 രൂപയാണ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലാണ് കോവിഡ് -19 പരിശോധനകൾക്കുള്ള പരമാവധി വിലസർക്കാർ പരിഷ്കരിച്ചതായി അറിയിച്ചത്. സർക്കാർ അധികാരികൾ സാമ്പിൾ സ്വകാര്യ ലാബിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ…
Read Moreബെംഗലൂരു’ കന്റോണ്‍മെന്റ്’ സ്റെഷനും,പരിസരത്തിനുമൊക്കെ ഒരു ചരിത്രമുള്ളതായി അറിയുമോ ..?
ടിപ്പുവിന്റെ പതനത്തോടെ കര്‍ണ്ണാടകയുടെ ഭരണം പൂര്‍ണ്ണമായി പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ മൈസൂര്‍ കേന്ദ്രമാക്കി ആദ്യ മൈസൂര്‍ റസിഡന്‍സി സ്ഥാപിച്ചു ..സൈനീക അധികാരം മാത്രം തങ്ങളുടെ അധീനതയില്‍ നിര്‍ത്തിക്കൊണ്ട് ‘ബാംഗ്ലൂര്‍ പേട്ടയുടെ’ അധികാരം അവര്‍ മൈസൂര്‍ മഹാരാജാവിനു തിരികെ നല്കി …എന്നാല്‍ സൈനീക മേഖലയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ബ്രിട്ടീഷ് രാജ് തീരുമാനിച്ചു മൈസൂര്‍ കേന്ദ്രീകരിച്ചുള്ള സേനയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ ഒത്ത നടുക്ക് അനുയോജ്യമായ രീതിയില്‍ മറ്റൊരു മിലിട്ടറി ക്യാമ്പ് കൂടി ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു ..അതിനു ആദ്യ നീക്കമായി തലസ്ഥാനം മൈസൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റുകയാണ്…
Read Moreബെലഗാവിയിൽ പരീക്ഷാ തട്ടിപ്പ് റാക്കറ്റ് പിടിയിൽ, 14 പേർ കസ്റ്റഡിയിൽ
ബെംഗളൂരു : നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഞായറാഴ്ച നടന്ന കോൺസ്റ്റാബുലറി പരീക്ഷയ്ക്കിടെ പരീക്ഷാ തട്ടിപ്പ് റാക്കറ്റ് പിടിയിൽ. മാൽമരുതി പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഒരു ഉദ്യോഗാർത്ഥി ചോദ്യപേപ്പറിന്റെ ഫോട്ടോ പുറത്ത് ഇരിക്കുന്ന ആളുകൾക്ക് അയച്ചുകൊടുക്കുന്നതാണ് പ്രവർത്തന രീതി. തട്ടിപ്പുകാർ ഓൺലൈനിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുകയും ഉദ്യോഗാർത്ഥിയെ വിളിക്കുകയും ഉത്തരങ്ങൾ വായിക്കുകയും ചെയ്യും. ഇതിൽ 12 പ്രതികൾ സെൽഫോണിൽ ചോദ്യങ്ങൾക്ക് ഉത്തരം വായിച്ചു കൊടുക്കുകയും, ആറ് ഉദ്യോഗാർത്ഥികൾ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകുന്ന…
Read Moreരാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രത; ഏഴാം സ്ഥാനവുമായി കർണ്ണാടക
ബെംഗളുരു; മൊബൈൽ ഫോൺ സാന്ദ്രതയിൽ കർണ്ണാടകയ്ക്ക് ഏഴാം സ്ഥാനം, സംസ്ഥാനത്തെ മൊബൈൽ ഫോൺ സാന്ദ്രത എന്നത് 104.6 ശതമാനമാണ്. രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രതയിലാണിത്. ഡൽഹിയാണ് ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത്. 279.5 ശതമാനമാണ് ഡൽഹിയിലെ മൊബൈൽ ഫോൺ സാന്ദ്രത. കൂടാതെ 88.51 ശതമാനമാണ് ദേശീയ ശരാശരി. കർണ്ണാടകയാണ് മൊബൈൽ സേവനദാതാക്കളെ മാറ്റുന്നതിനുള്ള പോർട്ടബിലിറ്റി അപേക്ഷയിൽ മുന്നിലുള്ളത്. ജൂലൈ 21 വരെ 49.60 ദശലക്ഷം പേരാണ് ഇത്തരത്തിൽ പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.
Read More