കേരളത്തിൽ ഇന്ന് 9445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (27-10-2021)

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂർ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂർ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസർഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,60,359 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8280 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 619 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ

No photo description available.

നിലവിൽ 76,554 കോവിഡ് കേസുകളിൽ, 9.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 330 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 476, കൊല്ലം 1230, പത്തനംതിട്ട 423, ആലപ്പുഴ 371, കോട്ടയം 251, ഇടുക്കി 125, എറണാകുളം 884, തൃശൂർ 987, പാലക്കാട് 450, മലപ്പുറം 277, കോഴിക്കോട് 532, വയനാട് 210, കണ്ണൂർ 368, കാസർഗോഡ് 139 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,31,468 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us