എവൈ.4.2 വകഭേദമെന്ന് സംശയിക്കുന്ന രണ്ട് കേസുകൾ സംസ്ഥാനത്ത് കണ്ടെത്തിയതായി ആരോഗ്യമന്ത്രി

ബെംഗളൂരു: കൊറോണ വൈറസിന്റെ എവൈ.4.2 വകഭേദം ബാധിച്ചതായി സംശയയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ചൊവ്വാഴ്ച പറഞ്ഞു.

കൊറോണ വൈറസിന്റെ എവൈ .4.2 വകഭേദം ബാധിച്ചതായി സംശയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ ഞാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്ന് മന്ത്രി സുധാകർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ബെംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലേക്ക് (എൻസിബിഎസ്) അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച രണ്ടുപേരും ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നും രോഗലക്ഷണങ്ങളില്ലെന്നും അവർ പറഞ്ഞു. യൂ കെയിൽ അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ  ഡെൽറ്റ വകഭേദമാണ് എവൈ.4.2 എന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts