ബെംഗളൂരുവിലെ സ്വകാര്യ സ്കൂളുകൾ പാഠപുസ്തകങ്ങൾക്കും യൂണിഫോമുകങ്ങൾക്കും അമിതമായ തുക ഈടാക്കുന്നതിനെതിരെ രക്ഷിതാക്കൾ രംഗത്ത്

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ സ്കൂളുകൾ സ്കൂളിൽ നിന്ന് തന്നെ പുസ്തകങ്ങളും യൂണിഫോമുകളും മറ്റ് സാധനങ്ങളും വാങ്ങാനും ‘അധിക’ ഫീസ് ഈടാക്കാനും നിർബന്ധിക്കുന്ന സ്വകാര്യ സ്കൂളുകളെ വിമർശിച്ച് നിരവധി രക്ഷിതാക്കൾ ട്വിറ്ററിൽ കുറിച്ചു. സ്‌കൂളുകളിൽ നിന്നുള്ള പീഡനം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് വോയ്‌സ് ഓഫ് പേരന്റ്‌സ് കർണാടക (വിഒപികെ) ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയയ്‌ക്കുന്ന നിരവധി രക്ഷിതാക്കൾ വിശദീകരിച്ചതുപോലെ, സ്‌കൂളുകൾ നോട്ട്ബുക്കുകൾക്കും പാഠപുസ്തകങ്ങൾക്കും അമിതമായ തുക ഈടാക്കുന്നു. “മാർക്കറ്റ് നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്കൂളുകളിൽ എല്ലാത്തിനും 50% കൂടുതലാണ്…

Read More

ഫീസ് അടയ്ക്കാത്ത രക്ഷിതാക്കൾക്കെതിരെ പോലീസ് പരാതി നൽകും; സ്വകാര്യ സ്കൂളുകൾ

ബെംഗളൂരു : ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്‌കൂൾ ഫീസ് അടയ്ക്കാത്ത രക്ഷിതാക്കൾക്കെതിരെ പോലീസ് പരാതി നൽകാൻ സംസ്ഥാനത്തെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റ് തീരുമാനിച്ചു. രക്ഷിതാക്കൾ അപേക്ഷ നൽകിയാൽ സ്വകാര്യ സ്‌കൂളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർക്ക് സംസ്ഥാന സർക്കാർ അടുത്തിടെ കർശന നിർദേശം നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പല സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളും സ്‌കൂൾ ഫീസ് അടക്കാത്തതിനാൽ രക്ഷിതാക്കൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയും അവരെ സ്‌കൂളിൽ…

Read More

സ്വകാര്യ സ്‌കൂളുകൾ പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയേക്കാം

ബെംഗളൂരു: രക്ഷിതാക്കളുടെ ആവശ്യം മുൻനിർത്തി  സംസ്ഥാനത്തെ  ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളും പൂർണമായും ഓൺലൈൻ മോഡിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് മാനേജ്‌മെന്റ് ഓഫ് ഇൻഡിപെൻഡന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ പറഞ്ഞു. “സ്വകാര്യ സ്കൂളുകളിൽ, വെറും 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നത്,” സ്കൂളുകളിൽ കുറഞ്ഞത് 75 ശതമാനം ഓഫ്‌ലൈൻ ഹാജർ ഇല്ലാത്ത പക്ഷം, അവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂളുകളിൽ ഒരു വിഭാഗം പ്രൈമറി ക്ലാസ്സുകളിലേക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങിയില്ല.  ചില സ്‌കൂളുകൾ ഓഫ്‌ലൈൻ ക്ലാസ്സ്‌ തുടങ്ങിയതായി  കർണാടകയിലെ…

Read More

സ്വകാര്യ സ്കൂൾ അധ്യാപകർക്ക് കോവിഡ് ദുരിതാശ്വാസ പാക്കേജ് നൽകണം.

ബെംഗളൂരു: സ്വകാര്യ,അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് അഭ്യർത്ഥിച്ചു. “കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ലോക്ക്ഡൗണിൽ അവർ ഇപ്പോൾ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്, ” എന്ന് മന്ത്രി പറഞ്ഞു. അൺ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. നിരവധി അധ്യാപകർ ഇപ്പോൾ ദിവസ  വേതനത്തിൽ ജോലി ചെയ്യാൻ…

Read More
Click Here to Follow Us