സ്വകാര്യ സ്കൂൾ അധ്യാപകർക്ക് കോവിഡ് ദുരിതാശ്വാസ പാക്കേജ് നൽകണം.

ബെംഗളൂരു: സ്വകാര്യ,അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് അഭ്യർത്ഥിച്ചു.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ലോക്ക്ഡൗണിൽ അവർ ഇപ്പോൾ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്, ” എന്ന് മന്ത്രി പറഞ്ഞു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

അൺ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

നിരവധി അധ്യാപകർ ഇപ്പോൾ ദിവസ  വേതനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അതിനാൽ, അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും അനധ്യാപകർക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” എന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
[masterslider id="10"]

Related posts