ട്രാഫിക് നിയമലംഘനങ്ങൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ ആകാത്ത സാഹചര്യത്തിൽ നിരത്തുകളിൽ നടത്തുന്ന പരിശോധന താൽക്കാലികമായി നിർത്താനും നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഡിജിറ്റലായി ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നിർബന്ധിതരായിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാനായി നിരത്തുകളിൽ പെട്രോളിംഗ് നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

ഓരോ പൗരനും ട്രാഫിക് നിയമങ്ങൾ അനുസരിക്കണം. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിരവധി പേർ  അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ  ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ  സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് നിരത്തുകളിലെ  പരിശോധന താൽക്കാലികമായി നിർത്തിവയ്ക്കാനും നിയമലംഘനങ്ങൾ ഡിജിറ്റലായി നിരീക്ഷിക്കാനും ഞങ്ങൾ തീരുമാനിച്ചു,” എന്ന് ജോയിന്റ് കമ്മീഷണർ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts