ശ്വാസകോശ സംബന്ധമായ അണുബാധകൾ കുട്ടികളിൽ വർധിക്കുന്നു

ബെംഗളൂരു: നഗരത്തിൽ 0-5 വയസ് പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗവും ശ്വാസകോശ സംബന്ധമായ അണുബാധകൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മല്ലേശ്വരം കെ സി ജനറൽ ആശുപത്രിയിലെ പീഡിയാട്രിക് വാർഡും ഐസിയുവും നിറഞ്ഞു. നഗരത്തിലെ മറ്റ് ആശുപത്രികളിലും ഇത്തരം കേസുകൾ കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ഡെങ്കി പനിയാണ് നഗരത്തിൽ കുട്ടികളെ കൂടുതലായി ബാധിക്കുന്ന മറ്റൊരു അസുഖം. എല്ലാ വർഷവും കുട്ടികൾ സീസണൽ ഇൻഫ്ലുവൻസ അനുഭവിക്കുന്നുണ്ടെങ്കിലും, വർഷം അണുബാധ കൂടുതൽ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ശ്വാസകോശത്തിൽ അണുബാധ ബാധിച്ച കുട്ടികളിൽ ഓക്സിജന്റെ ആവശ്യം വർദ്ധിച്ചു എന്നതാണ് കൂടുതൽ ആശങ്കാജനകമെന്ന് ശിശുരോഗവിദഗ്ദ്ധർ പറഞ്ഞു.

“ഞങ്ങളുടെ പീഡിയാട്രിക് വാർഡ് വൈറൽ ന്യൂമോണിയ, ഡെങ്കിപ്പനി പോലുള്ള ലക്ഷണങ്ങലുമുള്ള രോഗികളാൽ നിറഞ്ഞിരിക്കുന്നു. വാർഡിൽ 30 കിടക്കകൾ ഉള്ളതിൽ 26 കിടക്കകളും നിറഞ്ഞു. ആറ് ഐസിയു കിടക്കകളും നിറഞ്ഞുഎന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ബി ആർ വെങ്കിടേശയ്യ പറഞ്ഞു. 

“കുട്ടികളിൽ സാധാരണമായ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസും (RSV) റൈനോവൈറസും ബാധിച്ചധാരാളം കുട്ടികളെ ഞങ്ങളുടെ  ആശുപത്രിയിലും കാണുന്നുണ്ട്“ എന്ന് ബിബിഎംപിയുടെ പീഡിയാട്രിക് എക്സ്പെർട് കമ്മിറ്റി അംഗവും മാറാത്തഹള്ളിയിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനുമായ ഡോ. രക്ഷയ്ഷെട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts