ബെംഗളൂരു – ചിറ്റൂർ ഹൈവേയിൽ വൻ മോഷണം; ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: നഗരത്തിൽ നിന്ന് ചിറ്റൂരിലേക്കുള്ള ഹൈവേയിൽ വെച്ച് കാറിലെത്തിയ എട്ടംഗ സംഘം മൊബൈൽ ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാത്ര മദ്ധ്യേ തടഞ്ഞു നിർത്തി ആറുകോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. മുൾബാഗലിനു സമീപം ദേവരായസമുദ്രയിലാണ് സംഭവം. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ചു വഴിയരികിലെ മരത്തിൽ കെട്ടിയിട്ട ശേഷം വാഹനം ഉൾപ്പെടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിയിൽ വെച്ച് മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം സംഘം മുങ്ങി. കാറിൽ ട്രക്ക് ഉരഞ്ഞെന്നു പറഞ്ഞാണ് സംഘം തടഞ്ഞു…

Read More

നഗരത്തിൽ കർശനമായ രാത്രി കർഫ്യൂ; ബിബിഎംപി മേധാവി

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം സിറ്റി പോലീസിന്റെ സഹായത്തോടെ നഗരത്തിൽ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ്കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. കൊറോണ വൈറസ് ന്റെ വേരിയന്റ് ഏതായാലും രോഗിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾക്കുവേണ്ട  മതിയായ ഇടമുണ്ടോയെന്ന് പരിശോധിക്കാൻ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുടെ വീടുകളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ വാരാന്ത്യ കർഫ്യൂ വിഷയത്തിൽ, കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും അടിസ്ഥാനമാക്കി സർക്കാർ തീരുമാനമെടുക്കുമെന്ന്…

Read More

അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; നിരവധി മലയാളികൾ കുടുങ്ങി, അതിർത്തിൽ എത്തിയവരെ തിരിച്ചയച്ചു

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർണാടക സർക്കാർ അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ നിരവധി മലയാളികളെ വലച്ചു. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിലാണ് സർക്കാർ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് കുടക് മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരെ കർണാടക അതിർത്തിയിൽ തടഞ്ഞ് നിർത്തി തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മാണി വരെയാണ് കർഫ്യൂ എന്നതിനാൽ ഇന്നും അതിർത്തിയിൽ വാഹനങ്ങളെ തടയും. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെയും മറ്റു…

Read More

അനധികൃതമായി ആയുധം വിതരണം ചെയ്ത നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി ആയുധങ്ങൾ വിതരണം ചെയ്ത സംഘത്തിലുള്ള നാലുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. കലാശിപാളയ സ്വദേശിയായ അയാസ് ഉല്ല (30), ആർ.ടി. നഗർ സ്വദേശിയായ സയ്യിദ് സിറാജ് അഹമ്മദ് (42), ആർ.കെ. ഹെഗ്‌ഡെ നഗർ സ്വദേശിയായ മുഹമ്മദ് അലി (32), രാജനുകുണ്ഡെ സ്വദേശിയായ അരുൺ കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൂന്ന് പിസ്റ്റളും രണ്ട് റൈഫിളും രണ്ട് റിവോൾവറുകളും 19 വെടിയുണ്ടകളും പിടിച്ചെടുത്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നു ബംഗളുരുവിൽ എത്തിച്ച ആയുധങ്ങൾ ഇവർ നഗരത്തിലെ പല…

Read More

മുൻ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് റാങ്ക് !

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി.എസ്.യെദ്യൂരപ്പയ്ക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ ബസവരാജ് ബൊമ്മൈ സർക്കാർ നൽകും. നിലവിൽ മന്ത്രിമാർക്കുള്ള ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറത്തിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ യെദ്യൂരപ്പ നിലവിൽ എം.എൽ.എ.മാത്രമാണ്. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്കും കാബിനറ്റ് പദവി അനുവദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ്…

Read More

കർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1610 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1640 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1640 ആകെ ഡിസ്ചാര്‍ജ് : 2855862 ഇന്നത്തെ കേസുകള്‍ : 1610  ആകെ ആക്റ്റീവ് കേസുകള്‍ : 24266 ഇന്ന് കോവിഡ് മരണം : 32 ആകെ കോവിഡ് മരണം : 36773 ആകെ പോസിറ്റീവ് കേസുകള്‍ : 2916927 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 20,265 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ചരിത്രം കുറിച്ച് നീരജ് ചോപ്ര;ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ സ്വർണം

ടോക്കിയോ : ജാലിൻ ത്രോയിൽ ഇന്ത്യക്കാരൻ നീരജ് ചോപ്രക്ക് ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി. തന്റെ ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് ചോപ്രയെറിഞ്ഞത്. പിന്നാലെ സ്വര്‍ണം കണ്ടെത്തിയ ദൂരം. മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് സ്വന്തമാക്കാനായത്.…

Read More

വകുപ്പുകളായി…ധനകാര്യം മുഖ്യമന്ത്രിക്ക് തന്നെ…അരഗ ജ്ഞാനേന്ദ്രക്ക് ആഭ്യന്തരം,ആരോഗ്യം സുധാകറിന് തന്നെ,അശോകക്കും, അശ്വഥ് നാരായണക്കും പഴയ വകുപ്പുകൾ ….കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ധനകാര്യം, ഇൻ്റലിജൻസ്, ബെംഗളൂരു വികസനം എന്നിവ മുഖ്യമന്ത്രി തന്നെ നിലനിർത്തി. താരതമ്യേന പുതുമുഖമായ അഗര ജ്ഞാനേന്ദ്രയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി. മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് ജലസേചനവും മുതിർന്ന നേതാവായ ഈശ്വരപ്പക്ക് ഗ്രാമവികസനവും പഞ്ചായത്ത് രാജും ലഭിച്ചു, സംസ്ഥാനത്തെ  പ്രധാന നേതാവായ ആർ.അശോക റവന്യു വകുപ്പ് നിലനിർത്തി. ബി. ശ്രീരാമുലുവാണ് പുതിയ ഗതാഗത മന്ത്രി. ബി.സി. നാഗേഷ് ആണ് പുതിയ പ്രൈമറി, സെക്കൻ്ററി വിദ്യാഭ്യാസ മന്ത്രി. ഡോ: കെ.സുധാകർ ആരോഗ്യവും മെഡിക്കൽ വിദ്യാഭ്യാസവും…

Read More

അഴിമതി കേസിൽ യെദ്യൂരപ്പക്ക് ഹൈ കോടതിയുടെ സമൻസ്

ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  17 ന് കോടതിക്ക് മുന്നിൽ ഹാജരാകാൻ കർണാടക ഹൈക്കോടതി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും, മകനും, കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര അടക്കമുള്ളവർക്ക് സമൻസ് അയച്ചു. അതോടൊപ്പം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ ശശിധർ മാറാടി, വിരൂപാക്ഷപ്പ യമകനാമരടി, സഞ്ജയശ്രീ, കോൺട്രാക്ടർ ചന്ദ്രകാന്ത് രാമലിംഗം, മുൻ മന്ത്രി എസ്.ടി. സോമശേഖർ, ഐഎഎസ് ഓഫീസർ ഡോ. ജി സി പ്രകാശ്. ഹോട്ടൽ ഉടമയും വ്യവസായിയുമായ കെ രവി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ടിജെ എബ്രഹാം എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് സുനിൽ…

Read More