അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; നിരവധി മലയാളികൾ കുടുങ്ങി, അതിർത്തിൽ എത്തിയവരെ തിരിച്ചയച്ചു

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർണാടക സർക്കാർ അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ നിരവധി മലയാളികളെ വലച്ചു. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിലാണ് സർക്കാർ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് കുടക് മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരെ കർണാടക അതിർത്തിയിൽ തടഞ്ഞ് നിർത്തി തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മാണി വരെയാണ് കർഫ്യൂ എന്നതിനാൽ ഇന്നും അതിർത്തിയിൽ വാഹനങ്ങളെ തടയും.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെയും മറ്റു അവശ്യവസ്തുക്കളുമായി പോയ വാഹനങ്ങളെയും അതിർത്തികളിൽ കടത്തിവിട്ടു. വാഹനത്തിൽ രോഗികളെ ഉദ്യോഗസ്ഥർ നേരിൽ കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെ പോലും കടത്തിവിട്ടതെന്ന് യാത്രക്കാർ പറഞ്ഞു. വെള്ളിയാഴ്ച അർധരാത്രി മുതലാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലവിൽവന്നത്. എന്നാൽ കർഫ്യൂ വിവരം അറിയാതെ നൂറുകണക്കിന് യാത്രക്കാരാണ് അതിർത്തിയിലെത്തിയത്. ശനിയാഴ്ച രാവിലെ മുതൽതന്നെ ചെക്‌പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു.ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യാത്രക്കാരെ പോലും കടത്തി വിട്ടിരുന്നില്ല.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
[masterslider id="10"]

Related posts

Click Here to Follow Us