നഗര ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം മാത്രം;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1598 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1914 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1914 ആകെ ഡിസ്ചാര്‍ജ് : 2857776 ഇന്നത്തെ കേസുകള്‍ : 1598 ആകെ ആക്റ്റീവ് കേസുകള്‍ : 23930 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 36793 ആകെ പോസിറ്റീവ് കേസുകള്‍ : 2918525 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,108 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

പർപ്പിൾ ലൈൻ മെട്രോ സേവനങ്ങൾ തടസ്സപ്പെടും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വിജയനഗർ മുതൽ മൈസൂർ റോഡ് വരെയുള്ള മെട്രോ സേവനം രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്നു ബി.എം.ആർ.സി.എൽ അറിയിച്ചു. ആഗസ്റ്റ് 11, ഓഗസ്റ്റ് 12 തീയതികളിൽ മൈസൂരു റോഡ് മുതൽ കെംഗേരി വരെ നീളുന്ന പുതിയ സ്ട്രെച്ചിന്റെ പരിശോധന നടക്കുന്നതിനാലാണ് അടച്ചിടൽ. പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ബൈയപ്പനഹള്ളി മുതൽ വിജയനഗർ വരെ മാത്രമേ ഈ രണ്ട് ദിവസങ്ങളിൽ പ്രവർത്തിക്കൂ. ട്രെയിനുകൾ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുമെന്നും ബി.എം.ആർ.സിഎൽ അറിയിച്ചു. ട്രെയിനുകളുടെ സാധാരണ പ്രവർത്തനം ഓഗസ്റ്റ്…

Read More

നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ്; കണ്ടൈൻമെന്റ് സോണുകൾ 162 ആയി ഉയർന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 വൈറസ് വ്യാപനം ഇപ്പോൾ മന്ദഗതിയിലാണെങ്കിലും ദിനം പ്രതി കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടി വരുന്നതായി ബൃഹത് ബെംഗളൂരു മഗനഗര പാലികെ പുറത്തു വിട്ട (ബിബിഎംപി) കണക്കുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെക്കാൾ കോവിഡ് 19 കേസുകളുടെ ദൈനംദിന വർദ്ധനവ് ബെംഗളൂരു നഗരത്തിൽ കൂടുതലായി തുടരുന്നതായി കാണാം. ഇന്നലെ, നഗരത്തിൽ 357 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെ സമയം ഡൽഹിയിൽ 72 കേസുകളും മുംബൈയിൽ 331 കേസുകളും ചെന്നൈയിലും 194 കോവിഡ് കേസുകളാണ് ആഗസ്റ്റ് 7 ന് രജിസ്റ്റർ…

Read More

പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ എൻ ഐ എ തിരച്ചിൽ നടത്തി

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഒരു സംഘം രണ്ട് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴ് സ്ഥലങ്ങളിൽ ശനിയാഴ്ച തിരച്ചിൽ നടത്തി. കേസിൽ ഒളിവിൽ കഴിയുന്ന ഏഴ് കുറ്റാരോപിതർ താമസിക്കുന്ന പരിസരത്താണ് എൻ ഐ എ തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ഈ രണ്ട് കേസുകളും ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷനുകളിലായി  രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാൾ പ്രവാചകൻ മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒരു സംഘം അതിനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും അതിനിടയിൽ…

Read More

വ്യാജ നോട്ട് വിൽക്കാൻ ശ്രമം; വിദേശ പൗരൻ അറസ്റ്റിൽ

ബെംഗളൂരു: അഞ്ഞൂറു രൂപയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്ത് വിൽപ്പന നടത്താൻ ശ്രമിച്ച ഐവറി കോസ്റ്റ് സ്വദേശിയായ ലാമെൻ (43) പോലീസ് പിടിയിയായി. 500 രൂപ നോട്ടിന്റെ 70 ഫോട്ടോസ്റ്റാറ്റ് കോപ്പികളും പേപ്പറുകളും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. വിനോദസഞ്ചാര വിസയിൽ രണ്ടുമാസം മുമ്പ് ഇന്ത്യയിലെത്തിയ ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെത്തിയത്. കൈവശം പണമില്ലാതായയോടെ 500 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്തു 250 രൂപക്ക് വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഡയറി സർക്കിളിന് സമീപം വഴിയാത്രക്കാർക്ക് പകർപ്പെടുത്ത നോട്ടുകൾ വിൽപ്പന നടത്തുന്ന സമയത്ത് വഴിയാത്രക്കാരിൽ ചിലർ സംശയം തോന്നി…

Read More

മന്ത്രി സഭയിൽ തനിക്ക് ലഭിച്ച വകുപ്പിൽ മന്ത്രിക്ക് അതൃപ്തി

ബെംഗളൂരു: ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ വകുപ്പു വിഭജനത്തിൽ തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ചു മന്ത്രി ആനന്ദ് സിങ്. പരിസ്ഥിതി-ടൂറിസം വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് വിഷമിപ്പിച്ചെന്നും ഇതിലും മികച്ച വകുപ്പ് തൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നേരിൽ കണ്ട് ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിജയനഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എം.എൽ.എ.യായ ആനന്ദ് സിങ് കഴിഞ്ഞ യെദ്യൂരപ്പ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വനം വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. വകുപ്പ് വിഭജനത്തിൽ ബി.ശ്രീരാമുലുവും അതൃപ്തി പ്രകടിപ്പിച്ചതായി…

Read More

ബെംഗളൂരു – ചിറ്റൂർ ഹൈവേയിൽ വൻ മോഷണം; ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: നഗരത്തിൽ നിന്ന് ചിറ്റൂരിലേക്കുള്ള ഹൈവേയിൽ വെച്ച് കാറിലെത്തിയ എട്ടംഗ സംഘം മൊബൈൽ ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാത്ര മദ്ധ്യേ തടഞ്ഞു നിർത്തി ആറുകോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. മുൾബാഗലിനു സമീപം ദേവരായസമുദ്രയിലാണ് സംഭവം. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ചു വഴിയരികിലെ മരത്തിൽ കെട്ടിയിട്ട ശേഷം വാഹനം ഉൾപ്പെടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിയിൽ വെച്ച് മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം സംഘം മുങ്ങി. കാറിൽ ട്രക്ക് ഉരഞ്ഞെന്നു പറഞ്ഞാണ് സംഘം തടഞ്ഞു…

Read More

നഗരത്തിൽ കർശനമായ രാത്രി കർഫ്യൂ; ബിബിഎംപി മേധാവി

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം സിറ്റി പോലീസിന്റെ സഹായത്തോടെ നഗരത്തിൽ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ്കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. കൊറോണ വൈറസ് ന്റെ വേരിയന്റ് ഏതായാലും രോഗിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾക്കുവേണ്ട  മതിയായ ഇടമുണ്ടോയെന്ന് പരിശോധിക്കാൻ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുടെ വീടുകളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ വാരാന്ത്യ കർഫ്യൂ വിഷയത്തിൽ, കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും അടിസ്ഥാനമാക്കി സർക്കാർ തീരുമാനമെടുക്കുമെന്ന്…

Read More

അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; നിരവധി മലയാളികൾ കുടുങ്ങി, അതിർത്തിൽ എത്തിയവരെ തിരിച്ചയച്ചു

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർണാടക സർക്കാർ അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ നിരവധി മലയാളികളെ വലച്ചു. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിലാണ് സർക്കാർ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് കുടക് മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരെ കർണാടക അതിർത്തിയിൽ തടഞ്ഞ് നിർത്തി തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മാണി വരെയാണ് കർഫ്യൂ എന്നതിനാൽ ഇന്നും അതിർത്തിയിൽ വാഹനങ്ങളെ തടയും. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെയും മറ്റു…

Read More
Click Here to Follow Us