ബെംഗളൂരു – ചിറ്റൂർ ഹൈവേയിൽ വൻ മോഷണം; ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: നഗരത്തിൽ നിന്ന് ചിറ്റൂരിലേക്കുള്ള ഹൈവേയിൽ വെച്ച് കാറിലെത്തിയ എട്ടംഗ സംഘം മൊബൈൽ ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാത്ര മദ്ധ്യേ തടഞ്ഞു നിർത്തി ആറുകോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. മുൾബാഗലിനു സമീപം ദേവരായസമുദ്രയിലാണ് സംഭവം.

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ചു വഴിയരികിലെ മരത്തിൽ കെട്ടിയിട്ട ശേഷം വാഹനം ഉൾപ്പെടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിയിൽ വെച്ച് മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം സംഘം മുങ്ങി.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

കാറിൽ ട്രക്ക് ഉരഞ്ഞെന്നു പറഞ്ഞാണ് സംഘം തടഞ്ഞു നിർത്തിയത്. കാറിന് പോറലേറ്റത് പരിശോധിക്കാൻ ട്രക്കിൽ നിന്നിറങ്ങിയപ്പോൾ സംഘം ഡ്രൈവറെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ട് വാഹനവുമായി കടന്നുകളഞ്ഞു. ഏറെ നേരത്തേ ശ്രമത്തിനൊടുവിൽ കെട്ടഴിച്ച ശേഷം ഡ്രൈവർ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts