മന്ത്രി സഭയിൽ തനിക്ക് ലഭിച്ച വകുപ്പിൽ മന്ത്രിക്ക് അതൃപ്തി

ബെംഗളൂരു: ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ വകുപ്പു വിഭജനത്തിൽ തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ചു മന്ത്രി ആനന്ദ് സിങ്. പരിസ്ഥിതി-ടൂറിസം വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് വിഷമിപ്പിച്ചെന്നും ഇതിലും മികച്ച വകുപ്പ് തൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നേരിൽ കണ്ട് ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

വിജയനഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എം.എൽ.എ.യായ ആനന്ദ് സിങ് കഴിഞ്ഞ യെദ്യൂരപ്പ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വനം വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. വകുപ്പ് വിഭജനത്തിൽ ബി.ശ്രീരാമുലുവും അതൃപ്തി പ്രകടിപ്പിച്ചതായി സൂചനയുണ്ട്. ഗതാഗതം, പട്ടികവർഗ വികസനം എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ. കഴിഞ്ഞ സർക്കാരിൽ സാമൂഹികക്ഷേമ വകുപ്പാണ് ശ്രീരാമുലു കൈകാര്യം ചെയ്തതിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts