നഗരത്തിൽ കർശനമായ രാത്രി കർഫ്യൂ; ബിബിഎംപി മേധാവി

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം സിറ്റി പോലീസിന്റെ സഹായത്തോടെ നഗരത്തിൽ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ്കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

കൊറോണ വൈറസ് ന്റെ വേരിയന്റ് ഏതായാലും രോഗിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾക്കുവേണ്ട  മതിയായ ഇടമുണ്ടോയെന്ന് പരിശോധിക്കാൻ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുടെ വീടുകളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ബെംഗളൂരുവിലെ വാരാന്ത്യ കർഫ്യൂ വിഷയത്തിൽ, കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും അടിസ്ഥാനമാക്കി സർക്കാർ തീരുമാനമെടുക്കുമെന്ന് ഗുപ്ത പറഞ്ഞു. നിലവിൽ, ബെംഗളൂരുവിൽ വാരാന്ത്യകർഫ്യൂ ഇല്ല. ഇത്  ഇപ്പോൾ അതിർത്തി ജില്ലകളിൽ മാത്രമാണ് ഉള്ളത്. പോസിറ്റിവിറ്റി നിരക്ക് 4-5%വരെ ഉള്ള സ്ഥലങ്ങളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ നടപടികൾ എടുത്ത് വരികയാണെന്ന് അദ്ദേഹംപറഞ്ഞു. ബെംഗളൂരുവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 1% ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts