നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ്; കണ്ടൈൻമെന്റ് സോണുകൾ 162 ആയി ഉയർന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 വൈറസ് വ്യാപനം ഇപ്പോൾ മന്ദഗതിയിലാണെങ്കിലും ദിനം പ്രതി കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടി വരുന്നതായി ബൃഹത് ബെംഗളൂരു മഗനഗര പാലികെ പുറത്തു വിട്ട (ബിബിഎംപി) കണക്കുകൾ സൂചിപ്പിക്കുന്നു.

കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെക്കാൾ കോവിഡ് 19 കേസുകളുടെ ദൈനംദിന വർദ്ധനവ് ബെംഗളൂരു നഗരത്തിൽ കൂടുതലായി തുടരുന്നതായി കാണാം.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇന്നലെ, നഗരത്തിൽ 357 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെ സമയം ഡൽഹിയിൽ 72 കേസുകളും മുംബൈയിൽ 331 കേസുകളും ചെന്നൈയിലും 194 കോവിഡ് കേസുകളാണ് ആഗസ്റ്റ് 7 ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവിൽ, ബെംഗളൂരുവിൽ മൊത്തം 162 മൈക്രോ കണ്ടൈൻമെന്റ് സോണുകളുണ്ട്, അതിൽ 100 ലധികം അപ്പാർട്ടുമെന്റുകളും വീടുകളും ഉൾപ്പെടുന്നു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ബെംഗളൂരുവിലെ മഹാദേവപുരയിലാണ് നിലവിൽ ഏറ്റവും കൂടുതൽ മൈക്രോ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts